ജുമുഅ നിസ്‌കാരം മുടക്കിയത് പ്രതിഷേധാര്‍ഹം'
ഒളവട്ടൂര്‍ : വിശ്വാസി സമൂഹം വളരെ ആദരവോടെ കാണുന്ന പള്ളി മിഹറാബുകളെയും മിമ്പറുകളെയും ജുമുഅ സമയം കൈയേറി ആരാധനകളെ തടസ്സപ്പെടുത്തിയ കാന്തപുരം സുന്നികളുടെ പ്രവര്‍ത്തനം പ്രതിഷേധാര്‍ഹമാണെന്ന് ഒളവട്ടൂര്‍ റെയിഞ്ച് ജംഈയത്തുല്‍ മുഅല്ലിമീന്‍. മുളകുപൊടി വിതറിയും മാരകായുധങ്ങള്‍ കാണിച്ചും നിസ്‌കാരത്തിന് വന്ന വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തതു നീതീകരിക്കാനാവില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ സമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു .
റെയ്ഞ്ച് പ്രസിഡണ്ട് ബീരാന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. യൂനുസ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. റെയിഞ്ച് ഗോള്‍ഡന്‍ ജൂബിലിയുടെ കര്‍മ പദ്ധതി ഇര്‍ഷാദ് ഫൈസി അവതരിപ്പിച്ചു. റെയിഞ്ചിലെ ഉസ്താദുമാര്‍ക്കുള്ള റമദാന്‍ കിറ്റ് വിതരണം കുഞ്ഞഹമ്മദ് ഹാജി റെയ്ഞ്ച് സെക്രട്ടറി സൈതലവി ഫൈസിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു .ഖാദര്‍ മുസ്‌ലിയാര്‍, സൈതലവി ഫൈസി , അബ്ദുള്ള ഹുദവി സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."