HOME
DETAILS

ശശികല ഇനി അഗ്രഹാര ജയിലില്‍; കീഴടങ്ങിയത് പ്രത്യേകം സജ്ജമാക്കിയ കോടതിയില്‍

  
backup
February 15 2017 | 12:02 PM

sasikala-surrendered-at-agrahara-jail

ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇനി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍. ജയില്‍ വളപ്പില്‍ ഉണ്ടാക്കിയ താല്‍ക്കാലിക കോടതിയിലാണ് ശശികല കീഴടങ്ങിയത്. വനിതകള്‍ക്കുള്ള ബ്ലോക്കിലാണ് ശശികലയെ പാര്‍പ്പിക്കുക.

ജയിലിനു ചുറ്റും കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിയതോടെയാണ് ഇന്നുതന്നെ കീഴടങ്ങാന്‍ ശശികല തയ്യാറായത്.

ചെന്നൈ മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ശശികല ബെംഗളൂരുവിലെത്തിയത്. റോഡ് മാര്‍ഗമായിരുന്നു യാത്ര. ശശികലയെക്കൂടാതെ സഹോദരപുത്രന്‍ വി.എന്‍ സുധാകരനും നാത്തൂന്‍ ജെ ഇളവരശിയും ഇതേ കുറ്റത്തില്‍ കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  13 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  21 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  35 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago