മകന്റെ ജീവന് നിലനിര്‍ത്താന്‍ അസീസിന്റെ കളിപ്പാട്ട വില്പന
നീലേശ്വരം: നീലേശ്വരത്തെ ഉത്സവചന്തകളിലെത്തുന്നവരോടു കൊച്ചുവര്‍ത്തമാനവും പറഞ്ഞു കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന അസീസിന്റെ മനസു വിങ്ങുന്നതു ആരും കാണാറില്ല. തന്റെ മകന്റെ ജീവന് നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണു ഈ അച്ഛന്. വൃക്കരോഗം ബാധിച്ചു കിടപ്പിലാണു തൈക്കടപ്പുറത്തെ അസീസ് ഖദീജ ദമ്പതികളുടെ മകന് സിദ്ദിഖ് (29).
ഉത്സവ പറമ്പുകളില്‍ കളിപ്പാട്ടങ്ങള്‍ വിറ്റു മകന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുകയാണു അസീസ്. ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റാണു സിദ്ദിഖിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഉമ്മ ഖദീജയുടെ വൃക്കയായിരുന്നു നല്‍കിയത്. ജീവിതത്തിലേക്കു തിരിച്ചു വരുന്നതിനിടയിലാണു വീണ്ടും വൃക്ക തകരാറിലായത്.
ഇപ്പോള്‍ ക്വാര്‍ട്ടേഴ്സിലാണു ഈ കുടുംബത്തിന്റെ താമസം. എന്നാല്‍ വാടക കൊടുക്കാനാവാതെ ഒഴിഞ്ഞുപോകേണ്ട സ്ഥിതിയിലാണു അവര്‍. വീണ്ടും ശസ്ത്രക്രിയ നടത്തണമെങ്കില്‍ വലിയൊരു തുക തന്നെ വേണ്ടിവരുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. കളിപ്പാട്ടം വിറ്റുകിട്ടുന്ന പണമാകട്ടെ അന്നന്നത്തെ ചെലവിനു തന്നെ തികയാത്ത സ്ഥിതിയാണുള്ളത്. മകന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ സുമനസുകളുടെ കാരുണ്യം തേടുകയാണു ഈ കുടുംബം. അക്കൗണ്ട് നമ്പര്‍: 67352996364 (എസ്.ബി.ടി നീലേശ്വരം ശാഖ). ഐ.എഫ്.എസ്.സി കോഡ്: SBTR0000675. ഫോണ്‍: 9947113737.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."