ഖത്തര്‍ കായിക ദിനം; ഏഷ്യന്‍ ടൗണിലും പരിപാടികള്‍
ദോഹ: ഏഷ്യന്‍ ടൗണില്‍ നടന്ന ദേശീയ കായിക ദിന പരിപാടിയില്‍ വ്യത്യസ്ത രാജ്യക്കാരായ ആയിരത്തിലേറെ തൊഴിലാളികള്‍ പങ്കാളികളായി. ഏഷ്യന്‍ ടൗണിന്റെ നടത്തിപ്പുകാരായ ഇബ്്ന് അജ്്യാന്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍, ഫിലിപ്പീന് കമ്യൂണിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികളില്‍ മഴയെ അവഗണിച്ചു കൊണ്ടാണ് തൊഴിലാളികള്‍ സജീവ സാന്നിധ്യം വഹിച്ചത്. വോളിബോള്‍ ഉള്‍പ്പെടെയുള്ള മല്‍സരങ്ങളില്‍ സ്ത്രീകളും പങ്കാളികളായി.
കമ്പവലി മല്‍സരത്തിന് സാക്ഷിയാവാന്‍ ഇന്ത്യന്‍ അംബാസഡര്‍ പി കുമരനും എത്തിയിരുന്നു. മല്‍സരത്തിനൊടുവില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും അദ്ദേഹം കൈമാറി. കമ്പവലി മല്‍സരത്തില്‍ കിയ, മിസ്റ്റര്‍ ജിം എന്നീ ടീമുകള്‍ ഒന്നും രണ്ടും സ്ഥാനത്തെത്തി. രാവിലത്തെ മഴ കാരണം പരിപാടികള്‍ ഒരു മണിക്കൂര്‍ വൈകിയിരുന്നു. ക്രിക്കറ്റ് മല്‍സരം മാത്രമാണ് മഴ കാരണം മാറ്റിവയ്ക്കേണ്ടി വന്നത്. മല്‍സര വേദിക്ക് സമീപം ഹമദ് മെഡിക്കല്‍ കോര്പറേഷന് രക്തദാന കാംപും സംഘടിപ്പിച്ചു.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് നിലാങ്ഷു ഡേ, എം എസ് ബുഖാരി, മുന്‍ ഇന്ത്യ ഹോക്കി താരം സഫര്‍ ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."