ഗള്‍ഫ് രാജ്യങ്ങളുമായി സൗഹൃദ ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
റിയാദ്: ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്ന ഏകദിന യാത്രയുടെ മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭരണം ഏറ്റെടുത്ത 2013 ശേഷം റൂഹാനിയുടെ ആദ്യ ഗള്‍ഫ് രാജ്യ സന്ദര്‍ശനമാണിത്. ജി.സി.സി രാജ്യങ്ങളായ ഒമാന്‍, കുവൈത് എന്നീ രാജ്യങ്ങളിലെക്കാണ് ചര്‍ച്ചകള്‍ക്കായി അദ്ദേഹം യാത്ര തിരിച്ചത്.
'അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധവും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷയുമാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്നു' അദ്ദേഹം പറഞ്ഞതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. സുന്നികളും ശീഈകളും തമ്മില്‍ നല്ല ബന്ധമുത്തിന്റെ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തെഹ്‌റാനിലെ സഊദി എംബസി ആക്രമണത്തിന് ശേഷം ജി.സി.സി രാജ്യങ്ങളായ സഊദി, ബഹ്‌റൈന്‍ എന്നിവ ഇറാനുമായുള്ള നയ തന്ത്ര ബന്ധം വിഛേദിക്കുകയും യു.എ.ഇ, കുവൈത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ നയതത്ര പ്രതിനിധികളെ തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഒമാന്‍ മാത്രമാണ് ഇറാനുമായുള്ള പ്രതിഷേധം വാക്കുകളില്‍ ഒതുക്കിയ രാജ്യം. കുവൈത് വിദേശ കാര്യം മന്ത്രി ജനുവരിയില്‍ നടത്തിയ തെഹ്‌റാന്‍ സന്ദര്‍ശനത്തില്‍ അയല്‍ രാജ്യങ്ങളുമായി ഇറാന്‍ നല്ല ബന്ധം പുലര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒമാനില്‍ എത്തുന്ന റൂഹാനി ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസുമായി മസ്‌ക്കറ്റില്‍ നടത്തുന്ന കൂടിക്കാഴ്ച്ചക്കു ശേഷം കുവൈത്തിലേക്ക് തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."