HOME
DETAILS
MAL
ഹജ്ജ്; തമ്പുകളില്‍ നിയമം ലംഘിച്ച് വൈദ്യുതി ഉപയോഗിച്ചാല്‍ പിന്നീട് നല്‍കില്ല
backup
February 15 2017 | 21:02 PM
ജിദ്ദ: ഹജ്ജ് വേളയില്‍ തമ്പുകളില്‍ നിയമം ലംഘിച്ച് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പിന്നീട് വൈദ്യുതി നല്‍കില്ലെന്ന് ഹജ്ജ് മന്ത്രാലയം. ഇതു സംബന്ധിച്ച് ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ ഓഫിസ് മേധാവി ഫാഇസ് അല്ബറകാത്തിയാണ് മുന്നറിയിപ്പ് നല്‍കിയത്.
നിയമാനുസൃത രീതിയിലല്ലാതെ വൈദ്യുതി ഉപയോഗിച്ചാല്‍ തമ്പുകളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കും. അമിത ഉപയോഗം കാരണം അഗ്നിബാധ പോലുള്ള അപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാലുമാണ് നിയമം കര്‍ശനമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 110 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ നടപ്പിലാക്കി സഊദി ഇലക്ട്രിക് കമ്പനി മിനയിലെ തമ്പുകളിലേക്കുള്ള വൈദ്യുതി പ്രസരണ ശക്തി കൂട്ടിയിട്ടിണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ അതുപയോഗപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഫാഇസ് അല്‍ബറകാത്തി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."