HOME
DETAILS

മിനാ ദുരന്തം: മരിച്ച ഇറാനികള്‍ക്ക് ദിയ പണം നല്‍കാന്‍ സഊദി തായാറാകണമെന്ന് ഇറാന്‍

  
backup
February 15 2017 | 21:02 PM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8

 

റിയാദ്: ഇറാന്‍ പൗരന്മാരെ ഹജ്ജിന് അയക്കാനുള്ള സഊദി കരാറില്‍ ഒപ്പുവക്കണമെങ്കില്‍ മിന ദുന്തത്തില്‍ മരിച്ച ഇറാന്‍ പൗരന്മാര്‍ക്ക് ദിയ പണം (ബ്ലഡ് മണി) നല്‍കാന്‍ സഊദി സര്‍ക്കാര്‍ തയാറാകണെമന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ഇറാന്‍ ഇസ്‌ലാമിക് ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രി റിസ സാലിഹ് അമീരി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഹജ്ജിനെത്തുന്ന ഇറാന്‍ പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഇറാന്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ഇദ്ദേഹം പറഞ്ഞു.
ഹജ്ജ് കരാര്‍ ഒപ്പുവക്കാന്‍ ഇറാന് സഊദിയുടെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ടണ്ട്. ഫെബ്രുവരി 23 ന് ഇറാന്‍ സംഘം സന്ധി സംഭാഷണത്തിനായി സഊദിയിലേക്ക് യാത്ര തിരിക്കും. 2015 ല്‍ നടന്ന മിന ദുരന്തത്തില്‍ മരിച്ചവരില്‍ നൂറു കണക്കിന് ഇറാന്‍ പൗരന്മാര്‍ ഉണ്ടണ്ടായിരുന്നു. സഊദിയുമായി കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് ഇറാന്‍ തങ്ങളുടെ പൗരന്മാരെ ഹജ്ജിനു അയക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.
ഹജ്ജ് കരാറില്‍ ഒപ്പു വെക്കാനായി കഴിഞ്ഞ വര്‍ഷം വിവിധ ഘട്ടങ്ങളിലായി സഊദി , ഇറാനെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ പറഞ്ഞു ഇറാന്‍ മടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് വിരലിലെണ്ണാവുന്ന ഇറാന്‍ പൗരന്മാര്‍ വിവിധ രാജ്യങ്ങള്‍ വഴിയാണ് ഹജ്ജിനെത്തിയത്. 2015ല്‍ നടന്ന ദുരന്തത്തില്‍ 770 ഹാജിമാരാണ് മരിച്ചതെന്നാണ് സഊദി അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ 7000 ഹാജിമാര്‍ മരിച്ചെന്നും ഇതില്‍ 460 ആളുകള്‍ തങ്ങളുടെ പൗരന്മാരാണെന്നുമാണ് ഇറാന്‍ അധികൃതരുടെ വാദം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago