അമേരിക്കക്കാരനായ നാസയിലെ മുസ്ലിം ശാസ്ത്രജ്ഞനെ തടഞ്ഞു
ഹൂസ്റ്റണ്‍: അമേരിക്കയില്‍ യു.എസില്‍ ജനിച്ച നാസയുടെ മുസ്ലിം ശാസ്ത്രജ്ഞനെ വിമാനത്താവളത്തില്‍ തടഞ്ഞു. ഇന്ത്യന്‍ വേരുകളുള്ള സിദ്ദ് ബിക്കാന്നാവറെ (35)യെയാണ് ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തില്‍ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നാസ നല്കിയ മൊബൈല്‍ ഫോണ്‍ തുറന്നു പരിശോധിച്ചശേഷമാണ് മണിക്കൂറുകള്‍ക്കുശേഷം ഇദ്ദേഹത്തെ വിട്ടയച്ചത്.
സിദ്ദ് തന്നെയാണ് തന്റെ ദുരനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. മുസ്ലിംകളായ മറ്റുചിലരെയും തനിക്കൊപ്പം തടഞ്ഞുവച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ അമേരിക്കയിലേക്ക് സ്വകാര്യ സന്ദര്‍ശനത്തിന് ഇറങ്ങിയതായിരുന്നു സിദ്ദ്. നാസയുടെ ജെറ്റ് പ്രോപ്പല്‍ഷന്‍ ലബോറട്ടറിയിലെ (ജെ.പി.എല്‍) ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. നാസയുടെ ഉദ്യോഗസ്ഥര്‍ മറ്റുള്ളവരുമായി ജോലിസംബന്ധമായ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നാണ് ചട്ടം. നാസയുടെ ഔദ്യോഗിക ഫോണാണ് സിദ്ദിന്റെ പക്കലുണ്ടായിരുന്നത്. ഇത് ഹോംലാന്റ് സെക്യൂരിറ്റി കോപ്പിചെയ്തുവച്ചു.
സംശയം തോന്നിയവരുടെ സാമൂഹിക മാധ്യമങ്ങളുടെ പാസ്വേര്ഡ് വാങ്ങുകയാണ് ചെയ്തതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലി പ്രസ്താവനയില്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് ഹോംലാന്റ് സെക്യൂരിറ്റിക്കാര്‍ ചോര്‍ത്തിയ വിവരങ്ങളെന്താണെന്ന് നാസയുടെ ഫോറന്‍സിക് വിഭാഗം പരിശോധിക്കുകയാണെന്ന് സിദ്ദ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടേത് ചട്ടലംഘനമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സും അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."