ഫലസ്തീനെ അംഗീകരിക്കില്ലെന്ന് യു.എന്നില്‍ അമേരിക്ക
വാഷിങ്ടണ്‍: യു.എന്നില്‍ ഫലസ്തീനെതിരേ അമേരിക്ക രംഗത്ത്. ലിബിയയില്‍ യു.എന്‍ പ്രത്യേക സ്ഥാനപതിയായി സലാം ഫയാദിനെ നിയമിക്കാനുള്ള തീരുമാനം യു.എസിലെ ട്രംപ് ഭരണകൂടം അംഗീകരിക്കില്ലെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലെ പറഞ്ഞു. ഈമാസം പത്തിനാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അറ്റോണിയോ ഗുട്ടെറസ് രക്ഷാ കൗണ്‍സിലില്‍ സലാമിന്റെ നിയമനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.
ഈ പ്രഖ്യാപനം യു.എസ് സര്‍ക്കാരിനെ നിരാശപ്പെടുത്തിയെന്ന് നിക്കി ഹാലെ പറഞ്ഞു. യഥാര്‍ഥ പ്രതിനിധിയെയാണ് വേണ്ടതെന്നും ഫലസ്തീന്‍ രാഷ്ട്രത്തിനു വേണ്ടി അനുകൂല നിലപാട് സ്വീകരിക്കുന്ന യു.എന്‍ നയത്തോട് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു. അമേരിക്കയുടെ അടുത്ത സൗഹൃദ രാജ്യമായ ഇസ്‌റാഈലിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും നിക്കി വ്യക്തമാക്കി.
അമേരിക്കയുടെ നടപടിയെ ഇസ്‌റാഈല്‍ അംബാസിഡര്‍ ഡാനി ഡാനന്‍ സ്വാഗതം ചെയ്തു. 2011 ല്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക പദവിക്കും ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിനും എതിരായി പ്രവര്‍ത്തിച്ചയാളാണ് സലാം ഫയാദെന്ന് ഡാന ിഡാനന്‍ പറഞ്ഞു.
ഇസ്‌റാഈലിനെതിരേയുള്ള രക്ഷാസമിതി പ്രമേയങ്ങള്‍ സാധാരണ യു.എന്നില്‍ അമേരിക്ക എതിര്‍ക്കുകയാണ് പതിവ്. എന്നാല്‍ ഒബാമ സ്ഥാനമൊഴിയുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്‌റാഈല്‍ ഫലസ്തീനില്‍ നടത്തുന്ന അനധികൃത കുടിയേറ്റം സംബന്ധിച്ച പ്രമേയത്തില്‍ നിന്ന് യു.എസ് വിട്ടുനിന്നിരുന്നു.
ഇതോടെ പ്രമേയം പാസായി. പ്രമേയം വീറ്റോചെയ്യണമെന്ന് അപ്പോള്‍ ട്രംപ് ആവശ്യപ്പെട്ടെങ്കിലും യു.എസ് ഉദ്യോഗസ്ഥര്‍ പ്രസിഡന്റായ ഒബാമയെ അനുസരിക്കുകയായിരുന്നു. ഫലസ്തീനെതിരായ നിലപാടുമായി താന്‍ അധികാരത്തിലെത്തിയാല്‍ രംഗത്തുവരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപ് ചുമതലയേറ്റ ശേഷം യു.എന്നിലെ ആദ്യ ഫലസ്തീന്‍കാര്യ ചര്‍ച്ചയിലാണ് നിലപാട് കടുപ്പിച്ച് ട്രംപ് ഭരണകൂടം രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."