ഇന്ത്യ മുന്നേറുന്നു
അലോര്‍ സെറ്റര്‍: ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മുന്നേറ്റം തുടരുന്നു. ഇന്നലെ നടന്ന പുരുഷ ടീം പോരാട്ടത്തില്‍ ഇന്ത്യ മാലദ്വീപിനെ 5-0ത്തിന് തകര്‍ത്തു. കെ ശ്രീകാന്ത് സിംഗിള്‍സ് പോരാട്ടത്തില്‍ ഷഹീദ് ഹുസൈന്‍ സയാനെ 21-5, 21-6 എന്ന സ്‌കോറിന് കീഴടക്കി. രണ്ടാം പോരാട്ടത്തില്‍ ബി സായ് പ്രണീത് അഹമദ് നബലിനെ 21-10, 21-4 എന്ന സ്‌കോറിനും മൂന്നാം പോരാട്ടത്തില്‍ സമീര്‍ വര്‍മ, മുഹമദ് അര്‍സലാന്‍ അലിയെ 21-5, 21-1 എന്ന സ്‌കോറിനും വീഴ്ത്തി. ഡബിള്‍സില്‍ സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഷഹീദ് ഹുസൈന്‍ സയാന്‍- ഷഹീം ഹസ്സന്‍ അഫ്ഷീം സഖ്യത്തെ 21-8, 21-8 എന്ന സ്‌കോറിനും അര്‍ജുന്‍- ശ്ലോക് രാമചന്ദ്രന്‍ സഖ്യം മുഹമദ് അര്‍സലാന്‍ അലി- അഹമദ് നിബല്‍ സഖ്യത്തെ 21-2, 21-5 എന്ന സ്‌കോറിനും കീഴടക്കി ഇന്ത്യക്ക് 5-0ത്തിന്റെ വിജയമൊരുക്കി. ഇന്ന് നടക്കുന്ന വനിതാ പോരാട്ടങ്ങളില്‍ ഇന്ത്യ ജപ്പാനുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."