HOME
DETAILS
MAL
ഫെഡ് കപ്പ്: ഇന്ത്യക്ക് തോല്‍വി
backup
February 07 2018 | 20:02 PM
ന്യൂഡല്‍ഹി: ഫെഡ് കപ്പ് ഏഷ്യ, ഓഷ്യാനിയ ഗ്രൂപ്പ് ഒന്ന് പോരാട്ടത്തിലെ ആദ്യ ദിനത്തില്‍ ഇന്ത്യ ചൈനയോട് 1-2ന് പൊരുതി തോറ്റു. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അങ്കിത റെയ്‌ന ചൈനീസ് താരം ലിന്‍ സുവിനെ 6-3, 6-2 എന്ന സ്‌കോറിന് വീഴ്ത്തി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.
എന്നാല്‍ മറ്റൊരു വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ കര്‍മന്‍ കൗര്‍ തന്ദി യുഫാന്‍ വാങിനോട് 2-6, 2-6 6-7 (1-7) എന്ന സ്‌കോറിന് പരാജയപ്പെട്ടു. പിന്നാലെ വനിതാ ഡബിള്‍സ് പോരാട്ടത്തില്‍ അങ്കിത- പ്രാര്‍ഥന തോംബ്രെ സഖ്യം യുഫാന്‍ വാങ്- സൗസന്‍ യാങ് സഖ്യത്തോട് 2-6, 6-7 (1-7) എന്ന സ്‌കോറിനും തോല്‍വി വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി മാറി. ഇന്ന് നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ കസാഖിസ്ഥാനുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."