മഹല്ലുതലങ്ങളില്‍ കുഴപ്പം സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം: സമസ്ത
മലപ്പുറം: മഹല്ല്-മദ്റസാ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും നിയമാനുസൃതം രേഖകളും ഭരണഘടനയുമുണ്ടായിരിക്കെ അന്യായമായി കുഴപ്പങ്ങള്‍ കുത്തിപ്പൊക്കി ഭരണസ്തംഭനവും അരാജകത്വവും സൃഷ്ടിക്കുന്ന കാന്തപുരം വിഭാഗത്തിന്റെ നിലപാടുകള്‍ വ്യവസ്ഥാപിതമായി നേരിടാന്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷനായി. കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് ആമുഖ പ്രസംഗം നടത്തി. സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. വിശുദ്ധ റമദാനിലുള്പ്പെടെ മുസ്ലിം സമൂഹത്തില്‍നിന്ന് അന്യായമായി ധനം സ്വീകരിച്ച് ഇസ്ലാമിക സമൂഹത്തില്‍ ഗുരുതരമായ ശിഥിലീകരണം സൃഷ്ടിക്കുന്ന വിഭാഗങ്ങളെ കരുതിയിരിക്കാനും ദീനിനു കളങ്കമുണ്ടാക്കി മുസ്ലിം സമുദായത്ത അപമാനിക്കുന്നവരെ മാറ്റിനിര്‍ത്താന്‍ മഹല്ല് ജമാഅത്തുകള്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹാജി കെ. മമ്മദ് ഫൈസി, കെ.എ റഹ്്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി.എ ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, പി.എം റഫീഖ് അഹ്മദ്, എം.പി ജാഫര്‍, കെ.ടി കുഞ്ഞിമാന് ഹാജി, റഷീദ് ഫൈസി വെള്ളായിക്കോട്, കൊടക് അബ്ദുറഹ്്മാന് മുസ്ലിയാര്, അഡ്വ. പി.പി ആരിഫ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, പി. മാമുക്കോയ ഹാജി, എ.വി അബ്ദുറഹ്മാന് മുസ്ലിയാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."