കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ചായി തുടരും
മുംബൈ: സമീപ കാലത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കൈവരിച്ച നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ദേശീയ ടീം പരിശീലക സ്ഥാനത്ത് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനെ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനം. പരിശീലകന്റെ കരാര്‍ കാലാവധി നീട്ടിയുള്ള ഉത്തരവിന് എ.ഐ.എഫ്.എഫ് അംഗീകാരം നല്‍കി. 2019 എ.എഫ്.സി ഏഷ്യന്‍ കപ്പ് പോരാട്ടം അവസാനിക്കുന്നത് വരെ കോണ്‍സ്റ്റന്റൈന്‍ കോച്ചായി തുടരും. ഏഷ്യാ കപ്പ് യോഗ്യത നേടിക്കൊടുക്കാനും ഏഷ്യന്‍ ടീമുകളില്‍ ആദ്യ പതിനഞ്ചിനുള്ളില്‍ സ്ഥാനം നിലനിര്‍ത്താനും ഇന്ത്യന്‍ ടീമിനെ പ്രാപ്തമാക്കുന്നതില്‍ കോണ്‍സ്റ്റന്റൈന്‍ വിജയിച്ചതായി എ.ഐ.എഫ്.എഫ് വിലയിരുത്തി.
ഇത് രണ്ടാം തവണയാണ് കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ ടീം പരിശീലകനായി എത്തുന്നത്. നേരത്തെ 2015 ജനുവരി മുതല്‍ 2016 നവംബര്‍ വരെ 14 മാസം കോണ്‍സ്റ്റന്റൈന്‍ കോച്ചായി സേവനമനുഷ്ഠിച്ചിരുന്നു. ഇംഗ്ലീഷ് പരിശീലകന്‍ രണ്ടാം തവണയും ചുമതലേയറ്റ ശേഷം ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. അപരാജിതരായി 13 മത്സരങ്ങള്‍ കളിച്ച ടീം 11 വിജയങ്ങളും രണ്ട് സമനിലകളുമായാണ് ടീമിന്റെ മുന്നേറ്റം. കഴിഞ്ഞ ജൂലൈയില്‍ റാങ്കിങില്‍ വന്‍ കുതിച്ചു ചാട്ടം നടത്താനും ഇന്ത്യന്‍ ടീമിന് സാധിച്ചു. 1996ന് ശേഷം ആദ്യമായി ഇന്ത്യന്‍ ടീം 96ാം റാങ്കിലേക്കാണ് കുതിച്ചു കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."