HOME
DETAILS
MAL
ജിഷ്ണു കേസ്: എ.എസ്.പിയെ ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍
backup
February 15 2017 | 21:02 PM
തൃശൂര്‍:ജിഷ്ണു പ്രണോയിയുടെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം തുമ്പ സ്വദേശി ജോസ് (27) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് എ.എസ്.പി യെ പ്രതി ഫോണില്‍ വധ ഭീഷണി മുഴക്കി അസഭ്യം പറഞ്ഞത്.
ഷാഡോ പൊലിസാണ് ഇയാളെ പിടികൂടിയത്. നിരവധി മോഷണ കേസിലും തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ് ജോസ്. തമിഴ്നാട്ടിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."