HOME
DETAILS

ബ്ലാസ്റ്റേഴ്‌സിനും എ.ടി.കെയ്ക്കും വിജയം അനിവാര്യം

  
backup
February 07 2018 | 20:02 PM

blastersvsatk

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലുള്ള ചാംപ്യന്മാരായ എ.ടി.കെയ്ക്കും രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്‌സിനും ഇന്ന് ജയിക്കണം. അതിജീവനത്തിന്റെ പോരാട്ടത്തിനാണ് ഇരു ടീമുകളും ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുക. 

ഐ.എസ്.എല്‍ നാലാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ എറ്റുമുട്ടിയ രണ്ട് ടീമുകളും വീണ്ടും എറ്റുമുട്ടുകയാണ്. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇരു പക്ഷവും ഗോളടിക്കാതെയാണ് പിരിഞ്ഞത് . രണ്ടാം പാദത്തില്‍ ഇരു ടീമുകളും എറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.
എ.ടി.കെ 13 മത്സരങ്ങള്‍ കളിച്ചതില്‍ ആകെ മൂന്ന് മത്സരങ്ങളില്‍ മാത്രമെ ജയിച്ചിട്ടുള്ളു. രണ്ടെണ്ണത്തില്‍ സമനില. ( കേരള ബ്ലാസ്റ്റേഴ്‌സിനോടും ജംഷഡ്പൂരിനെതിരെയും ആദ്യ പാദത്തില്‍ ) എഴ് മത്സരങ്ങള്‍ തോറ്റു. ഇനി ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ മൊത്തം 27 പോയിന്റ് നേടിയാല്‍ മാത്രമേ എ.ടി.കെയ്ക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. നിലവില്‍ എ.ടി.കെ പരുക്കിന്റെ പിടിയിലാണ്. അഞ്ച് വിദേശ കളിക്കാര്‍ മാത്രമെ കളിക്കാന്‍ കഴിയുന്നവരായി ടീമിലുള്ളു. എ.ടി.കെയുടെ സീസണിലെ സുവര്‍ണ താരമാകുമെന്ന് വിശേഷിപ്പിച്ച റോബി കീന്‍, പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ സെക്യൂഞ്ഞ, വെയില്‍സ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് കോട്ടേറില്‍ എന്നിവര്‍ക്ക് പരുക്ക് മൂലം കളിക്കാനാകില്ല. ടെഡ്ഡി ഷെറിങ്ഹാമിന് പകരം താത്കാലിക ചുമതല എറ്റെടുത്ത ഇടക്കാല കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനും എ.ടി.കെയെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. വെസ്റ്റ്‌വുഡിന്റെ കീഴില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും അവര്‍ തോറ്റു. നോര്‍ത്ത്ഈസ്റ്റിനെതിരേയാണ് അവര്‍ അവസാനം വിജയിച്ചത്. അതിന്‌ശേഷം പൂനെ സിറ്റിയോട് 0-3നും ചെന്നൈയിനോട് 1-2നും ജംഷഡ്പൂരിനോട് 0-1നും ബംഗളൂരുവിനോട് 0-2നും തോറ്റു. ഈ സീസണില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റ എക ടീമും എ.ടി.കെയാണ്.
' ഞങ്ങള്‍ക്ക് ഇപ്പോഴും പോരാടിയാല്‍ നേടാനുള്ള സാധ്യതയുണ്ട്. അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ 27 പോയിന്റ് ആകും, ചെറിയ ഒരു പ്രതീഷയാണ് അത് നല്‍കുന്നത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളെ സംബന്ധിച്ച് അവരുടെ കരിയറിന്റെ ഭാഗമാണ് കളിക്കുക എന്നത്. പുതിയ കരാര്‍ കൂടി കണക്കിലെടുക്കണം'. ഐ.എസ്.എല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ വേണ്ടി കളിക്കാര്‍ കരാര്‍ നീട്ടുന്നതിന് താത്പ്പര്യമെടുക്കുകയാണെന്ന സൂചനയും ആഷ്‌ലി വെസ്റ്റ്‌വുഡ് നല്‍കി. കഴിഞ്ഞ മത്സരത്തില്‍ ചാന്‍സുകള്‍ക്ക് പിന്നാലെ ചാന്‍സുകളുണ്ടായിട്ടും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല . ബംഗളൂരു പൂര്‍ണമായും ആധിപത്യം നേടുകയായിരുന്നു'- ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു.
എ.ടി.കെയുമയി താരതമ്യം ചെയ്്താല്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച നിലയിലാണ്. രണ്ട് ടീമിനെയും വലച്ചത് കളിക്കാരുടെ പരുക്കാണ്. ഇരു പക്ഷവും സീസണിന്റെ പാതി വഴിയില്‍ നിലവില്‍ ഉണ്ടായിരുന്ന പരിശീലകരെ പുറത്താക്കുകയും ചെയ്തു.
എന്നാല്‍ റെനെ മ്യൂളന്‍സ്റ്റീന് പകരം എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് വിന്നിങ് ഫോമില്‍ എത്തുന്നത്. ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനാണ് സെമി ഫൈനല്‍ സാധ്യത എറെയുള്ളത്. പക്ഷേ 14 മത്സരങ്ങള്‍ ഇതിനകം ബ്ലാസ്റ്റേഴ്‌സ് കളിച്ചു കഴിഞ്ഞു. 20 പോയിന്റും കൈവശമുണ്ട്. ഇന്ന് ജയിച്ചാല്‍ ജംഷഡ്പൂരിനെ പിന്തള്ളി ബ്ലാസ്റ്റേഴ്‌സിന് ആദ്യമായി നാലാം സ്ഥാനത്ത് എത്താനാകും. ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചു. അവസാന മത്സരത്തില്‍ എഫ്.സി പൂനെ സിറ്റിയെ അവരുടെ ഗ്രൗണ്ടില്‍ തന്നെ കീഴടക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം.
' ഇനി ഒരു അബദ്ധം സംഭവിക്കാന്‍ പാടില്ല . ഫിക്‌സ്ചറില്‍ ബാക്കിയുള്ള നാല് മത്സരങ്ങളും സ്വന്തമാക്കിയേ തീരൂ- ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു. ഡേവിഡ് ജെയിംസിന്റെ കീഴില്‍ കളിച്ച എഴ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റ് നേടാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. മ്യളന്‍സ്റ്റീനിന്റെ കീഴില്‍ കളിച്ച ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്ന് ലഭിച്ചത് ഏഴ് പോയിന്റും.
'കേരളത്തില്‍ വളരെ മിടുക്കരായ നിരവധി ഫുട്‌ബോള്‍ താരങ്ങളുണ്ട്. സത്യത്തില്‍ എന്തുകൊണ്ടാണ് പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് ഉയരാന്‍ കഴിയാതെ പോയത് എനിക്ക് അത്ഭുതം തോന്നുന്നു. വളരെ ഉത്സാഹഭരിതരായ കളിക്കാരും കൈവശമുണ്ട്. എനിക്ക് വളരെയേറെ പ്രതീക്ഷയാണ് അവരില്‍ ഉള്ളത് '- ഡേവിഡ് ജെയിംസ് പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെ ഇറക്കാന്‍ കഴിയില്ല. നാല് മഞ്ഞക്കാര്‍ഡുകള്‍ക്കുള്ള സസ്‌പെന്‍ഷന്‍ കാരണം എ.ടി.കെയുമായുള്ള മത്സരം ജിങ്കനു നഷ്ടപ്പെടും. മറ്റു ചില താരങ്ങളും പരുക്കിന്റെ പിടിയിലായതിനാല്‍ ഇന്ന് കളിക്കാനുണ്ടാകില്ല. പരുക്കേറ്റ വിദേശ കളിക്കാര്‍ക്ക് പകരം ഇന്ത്യന്‍ കളിക്കാരെ ഇറക്കാനുള്ള ആലോചനയിലാണ് ഡേവിഡ് ജെയിംസ്. കഴിഞ്ഞ മത്സരത്തില്‍ കാല്‍മുട്ടിന് പരുക്കേറ്റ ഇയാന്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടപ്പെടുമെന്നാണ് സൂചന. ഈ സീസണില്‍ തന്നെ ഹ്യൂമിന് ഇനി കളിക്കാന്‍ കഴിയുമോ എന്ന സംശയവും ബാക്കി നില്‍ക്കുന്നു.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago