പുറ്റിങ്ങല്‍ വെടിക്കെട്ടിന് അനുമതി: പീതാംബരക്കുറുപ്പിനെതിരേ അന്വേഷണം വേണം
കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ടിന് അനുമതി ലഭ്യമാക്കിയത് മുന്‍ എം.പി പീതാംബരക്കുറുപ്പാണെന്ന് സംഘാടകര്‍ മൈക്കിലൂടെ പറഞ്ഞതായി സാക്ഷി മൊഴിയുണ്ടെന്നും സത്യാവസ്ഥ കണ്ടെത്താന്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. കേസില്‍ വാദം പൂര്‍ത്തിയായതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി വിധി പറയാനായി കോടതി മാറ്റി. വെടിക്കെട്ട് ദുരന്തം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.കെ വിദ്യാസാഗര്‍ നല്കിയ ഹരജിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വിശദീകരിച്ചത്. സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്താനാവുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള സ്റ്റേറ്റ്മെന്റാണ് സമര്‍പ്പിച്ചത്.
പീതാംബരക്കുറുപ്പിനു നന്ദി പറഞ്ഞായിരുന്നു അനൗണ്സ്മെന്റെന്നു രണ്ട് പൊലിസ് ഉദ്യോഗസ്ഥരടക്കം എട്ടുപേര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുമതിക്കായി സമ്മര്‍ദം ചെലുത്തിയില്ലെന്നാണ് പീതാംബരക്കുറുപ്പിന്റെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."