പൊലിസ് പണം തട്ടിയെന്ന ഹരജിയില്‍ നോട്ടിസയക്കാന്‍ നിര്‍ദേശം
കൊച്ചി:വിസ തട്ടിപ്പ് കേസില്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു പീഡിപ്പിച്ചെന്നും ആഡംബര കാറുകള്‍ കുറഞ്ഞ തുകയ്ക്ക് പണയത്തിന് നല്കി പണം തട്ടിയെന്നും ആരോപിച്ചു തൃശൂര്‍ മൂഴിക്കുളം വീട്ടില്‍ മുകേഷ് മോഹനന്റെ ഹരജിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
മണ്ണാര്‍ക്കാട് എസ്.ഐ ഷിജു എബ്രഹാം, സുധീര്‍, ബാബു. കെ. തോമസ്, പി.ഒ വര്‍ഗീസ്, ഷിബു, രാജേഷ് കുമാര്‍ തുടങ്ങിയവര്‍ക്ക് നോട്ടീസ് അയക്കാനാണ് നിര്‍ദേശം.
ടൂര്‍ ഓപ്പറേറ്റിംഗ് ബിസിനസ് നടത്തുന്ന ഹരജിക്കാരനെ വിസ തട്ടിപ്പിന്റെ പേരില്‍ 2015 സെപ്തംബര്‍ 29നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. നാലുപേര്‍ നല്കിയ പരാതിയിലാണ് ഇയാളെ പൊലിസ് പിടികൂടിയത്. പരാതിക്കാര്‍ക്ക് പണം ഉടന്‍ നല്കാന് കൈവശമില്ലെന്നു വ്യക്തമാക്കിയപ്പോള്‍ കാറുകള്‍ പണയത്തിനു നല്‍കിയും ചില രേഖകള്‍ ഒപ്പിട്ടു വാങ്ങിയും പലിശക്കാരനില്‍ നിന്ന് 4.32 ലക്ഷം രൂപ വാങ്ങി പൊലിസ് പരാതിക്കാര്‍ക്കു നല്‍കിയെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."