എയര്‍ ഇന്ത്യക്ക് ഇസ്റാഈലിലേക്ക് സഊദി വ്യോമപാത തുറന്നുകൊടുത്തു
റിയാദ്: ഇസ്റാഈലിലേക്കുള്ള എയര്‍ ഇന്ത്യാ സര്‍വിസിന് സഊദി അറേബ്യ വ്യോമപാത തുറന്നുകൊടുത്തു. ഡല്‍ഹി-തെല്‍അവീവ് വിമാനങ്ങള്‍ക്കാണു വ്യോമപാത തുറന്നുകൊടുത്തതെന്ന് ഇസ്റാഈല്‍ പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇക്കാര്യം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം, എയര്‍ ഇന്ത്യാ അധികൃതരൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആഴ്ചയില്‍ മൂന്നുവട്ടം ഡല്‍ഹി-തെല്‍അവീവ് വിമാനയാത്ര നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് (ഡി.ജി.സി.എ) അനുവാദം തേടിയിരുന്നതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
പല അറബ്, മുസ്ലിം രാജ്യങ്ങളും ഇസ്റാഈലിനെ അംഗീകരിച്ചിട്ടില്ല. സഊദി വ്യോമപാത തുറന്നാല്‍ എയര്‍ ഇന്ത്യക്ക് അഹ്മദാബാദ്, മസ്കത്ത്, സഊദി അറേബ്യ വഴി തെല്‍അവീവിലേക്കു കുറഞ്ഞ ദൂരത്തില്‍ വിമാനസര്‍വിസ് നടത്താനാകും. നിലവില്‍ ഇസ്റാഈല്‍ വിമാനങ്ങള്‍ ഏഴു മണിക്കൂറെടുത്താണ് ഇന്ത്യയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."