HOME
DETAILS
MAL
ജിഷയുടെ പിതാവിന് ചെലവ്: ഉത്തരവിനെതിരേ മകളുടെ ഹരജി
backup
February 15 2017 | 21:02 PM
കൊച്ചി:പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവിന് പ്രതിമാസം 3000 രൂപ ജീവിതച്ചെലവിനായി നല്‍കാനുള്ള ആര്.ഡി.ഒ കോടതിയുടെ ഉത്തരവിനെതിരേ സഹോദരി ദീപ ഹൈക്കോടതിയില്‍. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന ജിഷയുടെ കുടുംബത്തിന് ഈ ദാരുണ സംഭവത്തെത്തുടര്‍ന്ന് പല കേന്ദ്രങ്ങളില്‍ നിന്ന് ധന സഹായം ലഭിച്ചു.
അംബേദ്കര്‍ ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും ലഭിച്ചു. ദീപയ്ക്ക് റവന്യു വകുപ്പില്‍ സര്‍ക്കാര്‍ ജോലിയും നല്കി.
തുടര്‍ന്നാണ് ദീപയും അമ്മയും പ്രായമായ തനിക്ക് ജീവിതച്ചെലവു നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് കെ.വി പാപ്പു ആര്.ഡി.ഒ കോടതിയെ സമീപിച്ചത്. പ്രതിമാസം 3000 രൂപ നല്‍കണമെന്നും എല്ലാ മാസവും പത്താം തിയതിക്കു മുന്‍പ് പണം നല്‍കണമെന്നും ആര്.ഡി.ഒ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."