HOME
DETAILS
MAL
സഊദിയില്‍ ലെവി അടക്കാനുള്ള സമയപരിധി നീട്ടി
backup
February 07 2018 | 20:02 PM
റിയാദ്: സഊദിയില്‍ സ്വകാര്യകമ്പനി ജീവനക്കാര്‍ക്കുള്ള വര്‍ധിപ്പിച്ച ലെവി അടക്കാനുള്ള സമയപരിധി നീട്ടിയതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയുടെ പ്രയാസം കണക്കിലെടുത്താണ് നടപടി. മൂന്നു തവണകളായി അടക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി ഒന്നു മുതലാണ് വര്‍ധിപ്പിച്ച പുതിയ ലെവി നിലവില്‍ വന്നത്. പ്രതിമാസം 400 റിയാല്‍ തോതില്‍ 4,800 റിയാല്‍ വാര്‍ഷിക ലെവി ഓരോ തൊഴിലാളിക്കും തൊഴിലുടമകള്‍ മന്ത്രാലയത്തില്‍ അടക്കണം.
നേരത്തെ 200 റിയാലായിരുന്നു മാസാന്ത ലെവി. അതേസമയം നിശ്ചിത ശതമാനം സഊദികള്‍ക്ക് തൊഴില്‍ നല്കിയ സ്ഥാപനങ്ങള്‍ക്ക് മാസാന്തം 100 റിയാല്‍ കിഴിവ് അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."