ജവാന് തേജ് ബഹാദൂറിനെ കണ്ടെന്ന് ഭാര്യ
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയ ബി.എസ്.എഫ് ജവാന് തേജ് ബഹാദൂര്‍ ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹത്തെ കണ്ടുവെന്നും ഭാര്യ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ജമ്മുകശ്മിരിലെ സാംബയിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളതെന്നും ജസ്റ്റിസുമാരായ ജി.എസ് സിസ്താനിയും വിനോദ് ഗോയലും അടങ്ങുന്ന ഡിവിഷന് ബെഞ്ചിനെ ജവാന്റെ ഭാര്യ ശര്‍മിളാ ദേവി അറിയിച്ചു. ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ശര്‍മിളാ ദേവി ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി, ഭര്‍ത്താവിനെ കാണാനും രണ്ടുദിവസം കൂടെ കഴിയാനും ശര്‍മിളക്ക് അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ശര്‍മിള ജവാന് കഴിയുന്ന ജമ്മുകശ്മിരിലെ സാംബ സൈനികകേന്ദ്രത്തിലെത്തിയത്. ഹരജി പരിഗണിക്കുന്നതിനിടെ ജവാനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ നിലപാടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."