ശീതകാല ഒളിംപിക്സ്: കിം ജോങ് ഉന്നിന്റെ സഹോദരി നാളെ ദ.കൊറിയയിലെത്തും
സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി ദക്ഷിണകൊറിയ സന്ദര്‍ശിക്കുന്നു. നാളെ പ്യോങ്യാങ്ങില് ആരംഭിക്കുന്ന ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉന്നിന്റെ 28കാരിയായ സഹോദരി കിം യോ ജോങ് പങ്കെടുക്കും. കിമ്മിന്റെ ഇളയ സഹോദരിയായ ജോങ്ങിനു കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയന്‍ പൊളിറ്റ്ബ്യൂറോ കൂടുതല്‍ അധികാരം നല്‍കിയിരുന്നു. ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയുമായി ജോങ് കൂടിക്കാഴ്ച നടത്തും.
കിം ജോങ് ഉന്നില്‍ ഏറ്റവുമധികം സ്വാധീനമുള്ള സഹോദരിയാണ് ജോങ്. ഉന്നിനേക്കാള്‍ നാലു വയസിന് ഇളയ സഹോദരിയായ ജോങ്ങിനാണ് കിമ്മുമായി ഏറ്റവും കൂടുതല്‍ അടുപ്പമുള്ളതും. ഉത്തര കൊറിയയിലെ ശക്തനായ പാര്‍ട്ടി സെക്രട്ടറി ചോ റ്യോങ് ഹേയുടെ മകനാണ് ജോങ്ങിനെ വിവാഹം ചെയ്തിരിക്കുന്നത്. ജോങ്ങിനെ കൂടാതെ കൊറിയയില്‍ നിന്ന് 22 പേര് ഉള്‍പ്പെടുന്ന പ്രതിനിധി സംഘവും ശൈത്യകാല ഒളിംപിക്സില്‍ പങ്കെടുക്കും. ഉത്തരകൊറിയന്‍ സെറിമോണിയല്‍ തലവന്‍ കിം യോങ് നാമാണ് ഔദ്യോഗിക പ്രതിനിധി സംഘത്തെ നയിക്കുക.
ശീതകാല ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉത്തര-ദക്ഷിണ കൊറിയന്‍ ടീമുകള്‍ ഒരു കൊടിക്കു കീഴില്‍ അണിനിരക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. ഇരു കൊറിയകളും തമ്മിലുള്ള സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമെന്നാണ് ജോങ്ങിന്റെ സന്ദര്‍ശനത്തെ ലോക രാജ്യങ്ങള്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."