ബാക്ടീരിയയുടെ പ്രോട്ടീന്‍ഘടന കണ്ടെത്തി
സിഡ്‌നി: ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പര്‍ബര്‍ഗ് ബാക്ടീരിയകളുടെ പ്രോട്ടീന്‍ഘടന ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ചികിത്സാരംഗത്ത് നിര്‍ണായക വഴിത്തിരിവിനു കാരണമാകുന്ന കണ്ടുപിടിത്തമാണ് ആസ്‌ത്രേലിയന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്നത്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ പ്രോട്ടീന്‍ തകര്‍ക്കുന്നത് വഴി ഇവയെ നശിപ്പിക്കാനാകും.
യൂനിവേഴ്‌സിറ്റി ഓഫ് വെസ്‌റ്റേണ്‍ ആസ്‌ത്രേലിയയിലെ ശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. 21ാം നൂറ്റാണ്ടില്‍ ചികിത്സാരംഗത്തുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ആന്റിബയോട്ടിക്കുകള്‍ ഫലിക്കാത്ത അവസ്ഥ.
സൂപ്പര്‍ബര്‍ഗ് എന്നറിയപ്പെടുന്ന ബാക്ടീരിയയിലെ എപ്ട എന്ന പ്രോട്ടീനിന്റെ ഘടനയാണ് കണ്ടെത്തിയത്. മരുന്നിനെ പ്രതിരോധിച്ച് ചികിത്സയെ പരാജയപ്പെടുത്തുന്നതിന് ബാക്ടീരിയകള്‍ക്ക് ശേഷി നല്‍കുന്നത് ഈ പ്രോട്ടീന്‍ ഘടനയാണ്. പുതിയ മരുന്നുകളിലൂടെ എപ്ട പ്രോട്ടീനെ തകര്‍ത്ത് ബാക്ടീരിയയെ ഇല്ലാതാക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ആലിസ് വെറിലിങ്ക് പറഞ്ഞു. പ്രത്യേകഘടനയോടു കൂടി വാതിലിന്റെ പൂട്ടിന്റെ രൂപത്തിലാണ് ഈ പ്രോട്ടീന്‍ഘടനയെന്ന ഗവേഷണത്തില്‍ പങ്കെടുത്ത മൈക്രോബയോളജിസ്റ്റ് കൂടിയായ പ്രൊഫസര്‍ പറഞ്ഞു. ത്രിമാനരൂപത്തിലാണ് ഇതിന്റെ ഘടന. ആന്റിബയോട്ടിക് പ്രതിരോധത്തിലൂടെ ഓരോ വര്‍ഷവും മരിക്കുന്നത് ഏഴുലക്ഷം പേരാണ്. 2050 ഓടെ കാന്‍സര്‍ മരണനിരക്കിനേക്കാള്‍ വര്‍ധിക്കാവുന്ന ദുരന്തം തടയാനാണ് പുതിയ കണ്ടുപിടിത്തത്തിലൂടെ പ്രതീക്ഷ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."