തമിഴ്‌നാട്ടില്‍ ഇരുപക്ഷത്തോടും പിന്തുണ തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരവെ അണ്ണാ ഡി.എം.കെയിലെ പളനിസാമി-പനീര്‍ശെല്‍വം പക്ഷങ്ങളോട് പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടു. ഇരുപക്ഷവും ഭൂരിപക്ഷം തെളിയിക്കാമെന്ന് അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുവരും അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ തങ്ങളെ പിന്തുണക്കുന്ന എം.എല്‍.എമാരുടെ ഒപ്പിട്ട കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരുപക്ഷത്തിനും ഗവര്‍ണര്‍ കൂടിക്കാഴ്ചയും അനുവദിച്ചു. ഇതേതുടര്‍ന്ന് പളനിസാമി ഇന്നലെ വകുന്നേരത്തോടെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് എട്ടരയോടെയാണ് കാവല്‍മുഖ്യമന്ത്രി പനീര്‍ശെല്‍വവുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയത്.
ഭരണം ഉറപ്പിക്കാന്‍ പനീര്‍ശെല്‍വത്തിനും എടപ്പാടി പളനിസ്വാമിക്കും 117 എം.എല്‍.എമാരുടെ പിന്തുണ വേണ്ടിവരും. പനീര്‍ശെല്‍വത്തിന്റെ ഭാഗത്ത് 18 എം.എല്‍.എമാര്‍ എത്തിയാല്‍തന്നെ ഡി.എം.കെയും കോണ്‍ഗ്രസും മുസ്‌ലിംലീഗും സഹായിക്കുന്ന പക്ഷം അദ്ദേഹത്തിനു ഭരണത്തില്‍ തുടരാന്‍ അവസരം ലഭിക്കും. എം.എല്‍.എമാര്‍ തമ്മില്‍ ഏറ്റുമുട്ടലോ സഭയ്ക്കുനിരക്കാത്ത സംഭവങ്ങളോ ഉണ്ടായാല്‍ നിയമസഭയെ മൂന്നുമാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാനോ ഗവര്‍ണര്‍ക്ക് കേന്ദ്രത്തിനു നിര്‍ദേശം നല്‍കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."