ജൂണ്‍ അഞ്ചിന് ജില്ലയില്‍ ശുചീകരണ യജ്ഞം നടത്തും: മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: മഴക്കാലത്തെ പ്രളയക്കെടുതികളും രോഗവ്യാപനവും തടയാന്‍ ജൂണ്‍ അഞ്ചിന് ജില്ലയില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മഴക്കാല പൂര്‍വ ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ജില്ലയിലെ എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍ ആറിന് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കും. പ്രളയക്കെടുതിയിലും കടല്‍ക്ഷോഭത്തിലും അകപ്പെടുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അഭയകേന്ദ്രങ്ങള്‍ ജൂണ്‍ മൂന്നിനകം തയാറാക്കും. അപകടാവസ്ഥയിലുള്ള മരങ്ങള്‍ എത്രയുംവേഗം മുറിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ യജ്ഞത്തിനായി വാര്‍ഡ് തലത്തില്‍ സംഘാടകസമിതി രൂപീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."