ജപ്പാന്‍ പദ്ധതി: കുടിവെള്ള നിഷേധത്തിനെതിരേ വില്ലേജ് ഓഫിസ് ധര്‍ണ
ബാലുശ്ശേരി: ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ അഞ്ച് വര്‍ഷം മുന്‍പ് പണമടച്ചിട്ടും ഒഴിവാക്കപ്പെട്ട ബാലുശ്ശേരി പഞ്ചായത്തിലെ 2,16,17 വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ ബാലുശേരി വില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെയും ജലദൗര്‍ലഭ്യം ജല അതോറിറ്റിയെ അറിയിച്ചിട്ടും അനുകൂലമായ പ്രതികരണം ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് ധര്‍ണ സമരത്തിന് തുടക്കം കുറിച്ചത്.
പഞ്ചായത്തിലെ ജനപ്രതിനിധികളും എം.എല്‍.എയും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഉദ്യോഗസ്ഥരില്‍നിന്നും നിഷേധാത്മകമായ സമീപനമാണ് ഉണ്ടായതെന്നും ഇനിയും ഇത് തുടരുന്ന പക്ഷം ശക്തമായ സമര പരിപാടികള്‍ നടത്തുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പറഞ്ഞു. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പെരിങ്ങിനി മാധവന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എന്‍ അശോകന്‍, വി.കെ ഷീബ, വാര്‍ഡ് മെമ്പര്‍ എന്‍.പി നദീഷ്‌കുമാര്‍, പി. രമേശന്‍, പറക്കോട്ട് രാഘവന്‍, പി.ദേവയാനി, വി. ബാലന്‍മാസ്റ്റര്‍, എം.രവീന്ദ്രന്‍, എം.എം സുഗുണന്‍, സി.ഹമീദ്, പി.സുധാകരന്‍ സംസാരിച്ചു. കെ.കെ ശിവദാസന്‍ സ്വാഗതവും പി.കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."