കേന്ദ്ര ബജറ്റില്‍ അവഗണന: ആന്ധ്രയില്‍ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം
വിശാഖപട്ടണം: കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണ്ണമായി അവഗണിച്ചെന്ന ആരോപിച്ച് ആന്ധ്രയില്‍ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണ്ണം. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം വിജനമാണ്. സര്‍ക്കാര്‍ ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വൈ.എസ്.ആര്‍ കോണ്‍ഗ്രസും മറ്റു ചെറുപാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണകക്ഷിയായ തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്.
ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ടിഡിപിയുടെയും, വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം സംഘടിപ്പിച്ചു. കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."