വീടിന് നേരേ ആക്രമണം; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം
നടുവണ്ണൂര്‍: കഴിഞ്ഞ ദിവസം കാവുന്തറയിലെ മണപ്പാട്ട് തറുവയ്‌യുടെ വീടിന് നേരേയുണ്ടായ അക്രമത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും മറ്റും ഇരുട്ടിന്റെ മറവില്‍ എറിഞ്ഞുതകര്‍ത്ത സംഭവത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് യു.ഡി.എഫ് മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ഇദ്ദേഹത്തിന്റെ സഹോദരന്റെ വീടിന് നേരേയും അക്രമണമുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പു മുതല്‍ ഈ പ്രദേശത്ത് നിരന്തരമായി അക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് മദ്യവും ലഹരി വസ്തുക്കളുടെ വില്‍പ്പനയും ചീട്ടുകളിയും വ്യാപകമാണെന്നും പൊലിസ് നൈറ്റ് പട്രോളിങ് ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടുഎം. കെ.ഗോപാലന്‍ അധ്യക്ഷനായി. സി.എം സുധീഷ്, ടി.കെ ബിജു, എം. സത്യന്‍, കെ.ടി.കെ റഷീദ്, കെ.പി സത്യന്‍, എന്‍.കെ മൊയതി, സി. മുന്ന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."