കുളത്തില്‍ മുങ്ങിമരിച്ച കുഞ്ഞുങ്ങള്‍ക്ക് കണ്ണീരോടെ വിട
ബാലുശ്ശേരി: മുക്കിലെ പള്ളിക്കുളത്തില്‍ മുങ്ങിമരിച്ച സഹോദരങ്ങളായ പിഞ്ചുകുട്ടികള്‍ക്ക് സഹപാഠികളും നാട്ടുകാരും കണ്ണീരോടെ വിട നല്കി. മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹം ഇന്നലെ ഉച്ചയോടെ ബാലുശ്ശേരി മുക്കില്‍ ഇവര്‍ താമസിക്കുന്ന പുതുക്കാട് ഫ്ളാറ്റിലെത്തിച്ചു. പിന്നീട് റെയ്ഹാന് പഠിക്കുന്ന നോബിള്‍ സ്കൂളില്‍ പൊതു ദര്‍ശനത്തിന് വച്ചു. സഹപാഠികളും അധ്യാപകരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നിരുന്നു.
വാവിട്ടു കരഞ്ഞ സഹപാഠികളെ ആശ്വസിപ്പിക്കാന്‍ എത്തിയ രക്ഷിതാക്കളും നിയന്ത്രണം വിട്ട് വിങ്ങിപ്പൊട്ടി. രണ്ടരയോടെ ബാലുശ്ശേരി മുക്കില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മരണപ്പെട്ട കുട്ടികള്‍ ഉത്തര്‍പ്രദേശിലെ മുസീര്ഖാന് ഛോട്ടീബേഗം ദമ്പതികളുടെ മക്കളാണ്. പത്ത് വര്‍ഷത്തോളമായി ഇവര്‍ ബാലുശ്ശേരിയിലെത്തിയിട്ട്.
ചൊവ്വാഴ്ച സന്ധ്യയായിട്ടും കുട്ടികളെ കാണാത്തതിനെ തുടര്‍ന്നാണ് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പിഞ്ചോമനകളുടെ മൃതദേഹം കുളത്തില്‍ കാണപ്പെട്ടത്. കളിക്കുന്നതിനിടയില്‍ കുളത്തിലെ ആമ്പല്‍പൂക്കള്‍ പറിക്കാന്‍ നടത്തിയ ശ്രമമായിരിക്കാം ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."