ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആക്രമണം നടത്തിയ ഏഷ്യന്‍ വിദേശ തൊഴിലാളികള്‍ അറസ്റ്റില്‍
റിയാദ്: ശമ്പളം കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതരാകുകയും ഓഫിസ് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത വിദേശ തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രകോപിതരായി ആക്രമണം നടത്തിയ ഏഷ്യന്‍ വംശജരെയാണ് പൊലിസ് പിടികൂടിയത്.
വന്‍കിട കരാര്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനി തൊഴിലാളികള്‍ പദ്ധതി പ്രദേശത്ത് അക്രമം അഴിച്ചു വിടുകയായിരുന്നു. റോഡില്‍ വ്യാപകമായി ആക്രമണം അഴിച്ചു വിട്ട പ്രതിഷേധക്കാരുടെ അക്രമം പുറത്തേക്ക് വ്യാപിക്കാതെ സ്ഥലം വളഞ്ഞഇവരെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തിനു ഇവരെ പ്രേരിപ്പിച്ച കാരണം കണ്ടെത്തുന്നതിനും പൊതു സ്വകാര്യ വസ്തുക്കള്‍ നശിപ്പിച്ചതിനും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനായി പിടികൂടിയവരെ ചോദ്യം ചെയ്തു വരികയാണ്.
എന്നാല്‍, കമ്പനിയിലെ അറബ് വംശജനായ ഉദ്യോഗസ്ഥന്‍ വേതന വിതരണം വൈകിക്കുകയാണെന്നും നേരത്തെ പലതവണ നല്‍കിയ ഉറപ്പുകള്‍ പാലികാത്തിരിക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഹനം ആരംഭിച്ചതായി തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രിയുടെ ഉപദേഷ്ടാവും മക്ക പ്രവിശ്യ മന്ത്രാലയ ശാഖാ സൂപ്പര്‍ വൈസര്‍ ജനറലുമായി ഡോ: മുഹമ്മദ് അല്‍ ഖഹ്താനി പറഞ്ഞു. കമ്പനിയിലെ എച്ച് ആര്‍ വിഭാഗത്തെ വരുത്തി ചോദ്യം ചെയ്തു വിട്ടയച്ചിട്ടുണ്ട്. അതേസമയം, പിടിയിലായ ഏഷ്യന്‍ തൊഴിലാളികള്‍ ഏതെല്ലാം രാജ്യക്കാരാണെന്നു വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."