ജനാദിരിയ്യ ഫെസ്റ്റ്: ഇന്ത്യന്‍ പാരമ്പര്യ കലകളെ നയിച്ച് മലയാളി
റിയാദ്: സഊദി ദേശീയ പൈതൃകോത്സവമായ ജനാദിരിയ്യ ഫെസ്റ്റിവെലില്‍ ഇന്ത്യന്‍ പവലിയനില്‍ ഇന്ത്യക്ക് വേണ്ടി കലാ രൂപങ്ങളെ നയിക്കുന്നത് മലയാളി. പാലക്കാട് വെള്ളിനേഴി സ്വദേശി സന്തോഷ് നായരാണ് സഊദി മലയാളികള്‍ക്ക് അഭിമാനമായി നൃത്തചുവടുകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ഇവിടെ അരങ്ങേറുന്ന ഇന്ത്യന്‍ കലാരൂപങ്ങളില്‍ ഒന്‍പതെണ്ണമാണ് സന്തോഷ് നയിക്കുന്നത്. ഏറ്റവുമധികം ഇന്ത്യക്കാര്‍ ജീവിക്കുന്ന രാജ്യത്ത് ഇന്ത്യന്‍ ക്ലാസിക്കല്‍ കലയുടെ രംഗാവിഷ്കാരത്തിനു നേതൃത്വം നല്കാന് കഴിഞ്ഞത് ഏറെ ഭാഗ്യമായിട്ടാണ് ഇദ്ദേഹം കാണുന്നത്.
പ്രശസ്തരായ കലാമണ്ഡലം പത്മനാഭന് നായര്കലാമണ്ഡലം സത്യ ഭാമ ദമ്പതികളുടെ പുത്രനായ സന്തോഷ് പ്രഗത്ഭനായ നൃത്തോപാസകനും കൊറിയോഗ്രാഫറുമാണ്. കേന്ദ്ര സാംസ്കാരിക മന്ത്രലായതിന് കീഴിലുള്ള ഇന്ത്യന്‍ കോണ്‍സെപ്റ്റ് ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് സന്തോഷ് നായരുടെ 'സദ്യ' പെര്‍ഫോമിംഗ് ആര്‍ട്സ് ഗ്രൂപ്പിനെ ഇതിനായി ചുമതലപ്പടുത്തുകയായിരുന്നു. ഭാരതീയ ക്ലാസിക്കല്‍ നൃത്ത രൂപങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയായ സദ്യ എന്ന പരിപാടിയും ഇവിടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നുണ്ട്. കഥകളി, കളരിപ്പയറ്റ്, മണിപ്പൂരി, രാജസ്ഥാനി, കഥക്, ബോളിവുഡ്, സിനിമാറ്റിക് ഡാന്‍സ്, പുരുലിയ, ചാവു, പഞ്ചാബി, ഗുജറാത്തി പാരമ്പര്യ കലാ സംഘങ്ങളുമായാണ് സന്തോഷ് ജനാദിരിയ്യ മേളയില്‍ എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ കോണ്‍സെപ്റ്റ് ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് പ്രായോജകരായി ലോകത്തിനെ വിവിധ ഭാഗങ്ങളില്‍ അരങ്ങ് കൊഴുപ്പിച്ച സന്തോഷും കൂട്ടരും ഇതാദ്യമായാണ് സഊദിയിലെത്തുന്നത്. ഫ്രഞ്ച് ഓപ്പെറയായ എഫ് ഐ വേര് കിംഗ് എന്ന നൃത്ത സംഗീത പരിപാടി ചിട്ടപ്പെടുത്തിയ സന്തോഷ് യൂറോപ്യന്‍ രാജ്യങ്ങളിലെ സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."