HOME
DETAILS
MAL
ഇന്ത്യയെ വാഴ്ത്തി വിദേശ മാധ്യമങ്ങള്‍
backup
February 16 2017 | 03:02 AM
റിയാദ്: ബഹിരാകാശ വിക്ഷേപണ ഗവേഷണ രംഗത്ത്് ചരിത്രം മാറ്റിയെഴുതിയ ഇന്ത്യയുടെ നേട്ടത്തെ വാഴ്ത്തി അറബ് മാധ്യമങ്ങള്‍.
104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കുന്ന പി.എസ്.എല്‍.വി സി-37 വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒ, ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തിയ വാര്‍ത്ത അറബ് മാധ്യമങ്ങളിലും തരംഗമായി. വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഉപഗ്രഹങ്ങള്‍ക്കൊപ്പം യു.എ.ഇ യുടെയും ഉപഗ്രഹം വിക്ഷേപണത്തിനായി ഉണ്ടണ്ടായിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദീന രോദനങ്ങള്‍ വന്‍ വാര്‍ത്തയാക്കുന്ന അറബ് മാധ്യമങ്ങള്‍ വിക്ഷേപണം ഇന്ത്യയുടെ ചരിത്ര നേട്ടമായാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."