വത്തിക്കാന്‍ പ്രതിനിധി മുസ്‌ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്ത്: ഭീകരവാദത്തെ തുടച്ചു നീക്കാന്‍ സഹകരണത്തിന് ആഹ്വാനം
മക്ക: ഭീകരവാദത്തെ തുടച്ചു നീക്കാന്‍ ആഹ്വാനം ചെയ്ത് വത്തിക്കാന്‍ പ്രതിനിധി മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്ത്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ആണ് മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്തെത്തി സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസയെ കണ്ടു ചര്‍ച്ച നടത്തിയത്.
ഇസ്‌ലാമിക രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച പരോളിന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മാര്‍പാപ്പയുടെയും സെക്രട്ടറി ജനറലിന്റെയും ചരിത്രപരമായ കൂടിക്കാഴ്ച്ചക്കു ശേഷം വത്തിക്കാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള മുസ്‌ലിം വേള്‍ഡ് ലീഗിന്റെ വിശാല മനസ്സിനെ അഭിനന്ദിക്കുകയു ചെയ്തു. കൂടിക്കാഴ്ച്ചയില്‍ ഇസ്‌ലാമും ക്രിസ്തു മതവും തമ്മിലുള്ള സുഹൃദ് സംവാദം തുടങ്ങുന്നതിനുള്ള സന്നദ്ധത ഇരുവരും പങ്കുവെച്ചു.
മതത്തിന്റെ പേരില്‍ തീവ്രവാദികള്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മതങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉയരുന്ന ഈ കാലത്ത് മതങ്ങള്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടത് അനിവാര്യമാണ്. വത്തിക്കാന്റെയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും സംയുക്ത സഹകരണത്തോടെ 'മതത്തിന്റെ പേര് ദുരുപയോഗം ചെയ്തുണ്ടാക്കുന്ന ദുഷ്‌ചെയ്തികള്‍ക്കുള്ള പരിഹാരം' എന്ന തലക്കെട്ടില്‍ മുസ്‌ലിം വേള്‍ഡ് ലീഗ് പ്രതിനിധി നടത്തിയ പ്രസംഗം ഏറെ ചിന്തനീയമാണെന്നും വത്തിക്കാനും മുസ്‌ലിം വേള്‍ഡ് ലീഗും തമ്മിലുള്ള സഹകരണം വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാല ചരിത്രങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനവും സഹകരണവുമായിരിക്കണം ഇരു കേന്ദ്രങ്ങളില്‍ നിന്നുണ്ടാവേണ്ടതെന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ അലി ഈസ പറഞ്ഞു. അഭിപ്രായ, വിശ്വാസ വ്യത്യാസങ്ങളെ മുസ്‌ലിംകളും ക്രിസ്ത്യാനികളും പരസ്പരം ബഹുമാനിക്കണം. ചരിത്രത്തിലുടനീളം നടന്ന യുദ്ധങ്ങളില്‍ 70 ശതമാനവും മതപരമായതാണെന്നാണ് ചരിത്രം. തീവ്രവാദവും തീവ്രവാദവും നേരിടുന്നത് മതനേതാക്കളുടെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇസ്‌ലാമും ഭീകരവാദവും തമ്മില്‍ ബന്ധമില്ലെന്ന വത്തിക്കാന്റെ പ്രസ്താവയെ അദ്ദേഹം പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."