ബുള്ളറ്റില്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു
കാസര്‍കോട്: ബുള്ളറ്റില്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ ഹോട്ടല്‍ ജീവനക്കാരനും പുങ്ങംചാലിലെ മുള്ളന്‍ വളപ്പില്‍ കൃഷ്ണന്‍, നാരായണി എന്നിവരുടെ മകനുമായ വിജയന്‍(45), കര്‍ണ്ണാടക കുന്താപുരം മുണ്ടോര്‍ സ്വദേശിയും ഭീമനടിയില്‍ താമസക്കാരനും പത്രോസിന്റെ മകനുമായ എം.പി.ലൂക്കോച്ചന്‍ (55) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെയാണ് ദേശീയപാതയില്‍ മൊഗ്രാല്‍ കല്ലങ്കയില്‍ അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കില്‍ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കു ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇവരെ ഉടന്‍ തന്നെ കാസര്‍ക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ അപ്പോഴേക്കും മരിച്ചിരുന്നു.
ഉച്ചയോടെയാണ് മൂകാംബികയില്‍ നിന്നും ഇരുവരും ബുള്ളറ്റില്‍ വെള്ളരിക്കുണ്ടിലേക്ക് യാത്ര പുറപ്പെട്ടത്. ഇവര്‍ക്കൊപ്പം മറ്റൊരു കാറില്‍ നാട്ടിലുള്ള സുഹൃത്തുക്കളും പുറപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ വളരെ മുമ്പേ കടന്നു പോയിരുന്നു. പിന്നീടാണ് ബുള്ളറ്റില്‍ ലോറിയിടിച്ചത്.
അപകട വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും രാത്രിയോടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച കാസര്‍ക്കോട്ടെ ജനറല്‍ ആശുപത്രിയിലെത്തി. ഭീമനടി പുങ്ങംചാല്‍ കൊടിയംകുണ്ട സ്വദേശിയാണ് വിജയന്‍. അപകടത്തില്‍ മരിച്ച ലൂക്കോച്ചന്‍ ഏതാനും വര്‍ഷം മുമ്പാണ് ഭീമനടിയില്‍ താമസം തുടങ്ങിയത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശൈലയാണ് വിജയന്റെ ഭാര്യ. മക്കള്‍: വിപിന്‍ കൃഷ്ണ,സ്‌നേഹ.(ഇരുവരും വിദ്യാര്‍ഥികള്‍). ഏക സഹോദരന്‍ വിജേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."