കോടതി ഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്ത സ്പീഡ് ബ്രേക്കറുകള്‍ വീണ്ടും വ്യാപകമാകുന്നു
വള്ളിക്കുന്ന്: കോടതിവിധി മറികടന്ന് പരസ്യം പതിച്ച സ്പീസ് ബ്രേക്കറുണ് വീണ്ടും റോഡുകളില്‍ വ്യാപകമാകുന്നു. റോഡിലെ അമിതവേഗം തടയാന്‍ സ്ഥാപിച്ച ഇവ അപകടഭീഷണി ഉയര്‍ത്തുന്നതായും പരാതിയുണ്ട്. പ്രമുഖ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പതിച്ച റോഡിന് കുറുകെ നിശ്ചിത അകലം പാലിച്ച് സ്ഥാപിച്ചിരുന്ന സ്പീഡ് ബ്രേക്കറുകള്‍ അപകടങ്ങള്‍ വര്‍ധിച്ചതോടെ റോഡില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.
ദേശീയ പാത,പ്രധാന റോഡുകള്‍ പോക്കറ്റ് റോഡുകള്‍ എന്നിവിടങ്ങളില്‍ നേരത്തെ വ്യാപകമായ ഇവ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം ചെയ്തത്. എന്നാല്‍ വീണ്ടും ഇത്തരത്തിലുള്ള സ്പീഡ് ബ്രേക്കറുകള്‍ വ്യാപകമാവുകയാണ്. ഇരു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ആദ്യം മറികടക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണാന്‍ കഴിയുന്നത്. വീതി കുറവുള്ള റോഡുകളിലുള്‍പ്പെടെ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."