മുള്ളൂര്‍ക്കടവ് ശുദ്ധജല പദ്ധതി വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
എടപ്പാള്‍: കുറ്റിപ്പുറം പഞ്ചായത്തില്‍ കൊളക്കാട്, അത്താണി ബസാര്‍, ബംഗ്ലാംകുന്ന്, ചിരട്ടക്കുന്ന് ഉള്‍പ്പടെ നാലു വാര്‍ഡുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച മുള്ളൂര്‍ക്കടവ് ശുദ്ധജല പദ്ധതി വിപുലീകരിക്കണമെന്ന ആവശ്യവുമായി ഗുണഭോക്താക്കള്‍ രംഗത്ത്.
മേഖലയിലെ നൂറുക്കണക്കിന് കുടുംബങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന പദ്ധതിയാണിത്. ഒന്നര പതിറ്റാണ്ടോളം പഴക്കമുള്ള പദ്ധതിയിലെ മോട്ടോര്‍ ഇടയ്ക്കിടെ തകരാറിലാകുന്നതും ശുദ്ധജല ടാങ്കിന്റെ സംഭരണ ശേഷിക്കുറവും പ്രദേശത്ത് കടുത്ത ശുദ്ധജലക്ഷാമം സൃഷ്ടിക്കുന്നതായി ചൂണ്ടണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുള്ളത്. നിലവില്‍ 40 എച്ച്.പിയുടെ ഒരു മോട്ടോര്‍ ഉപയോഗിച്ചാണ് മുഴുവന്‍ സമയ പമ്പിങ് നടത്തുന്നത്.
തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ മോട്ടോര്‍ ഇടയ്ക്കിടെ കത്തിപോകുന്നതാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ ഏതാനും മാസത്തിനിടെ ഒട്ടേറെ തവണ ഇത്തരത്തില്‍ മോട്ടോര്‍ കേടായി ജലവിതരണം തടസപ്പെട്ടിരുന്നു.
പഞ്ചായത്തിന്റെ നടപടി ക്രമങ്ങളനുസരിച്ച് 15 ദിവസം മുതല്‍ ഒരുമാസംവരെ സമയമെടുത്താണ് മോട്ടോര്‍ അറ്റകുറ്റപ്പണി നടത്താറ്. ഈ സമയമത്രയും പ്രദേശവാസികള്‍ വെള്ളത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍ പഞ്ചായത്തിന്റെ അറ്റകുറ്റപ്പണിക്ക് കാത്തുനില്‍ക്കാതെ നാട്ടുകാര്‍ പിരിവെടുത്താണ് മോട്ടോറിന്റെ തകരാര്‍ പരിഹരിക്കുന്നത്. ഏതാനും ദിവസം മുന്‍പ് മോട്ടോര്‍ കത്തിപ്പോയതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി പമ്പിങ് തടസപ്പെട്ടിരിക്കുകയാണ്.
നാട്ടുകാര്‍ പണം സ്വരൂപിച്ച് മോട്ടോര്‍ അറ്റകുറ്റപ്പണി നടത്തി പമ്പിങ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിലവിലെ ജലസംഭരണിക്ക് 30,000 ലീറ്റര്‍ മാത്രമാണ് ശേഷിയുള്ളത്. ഇത് നാലു വാര്‍ഡുകളിലേക്ക് അപര്യാപ്തമാണെന്നും പരാതിയുണ്ട്.കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടിയിലെ മുള്ളൂര്‍ക്കടവ് കിണറില്‍നിന്നും പൊലിസ് സ്റ്റേഷന് സമീപത്തെ ജലസംഭരണിയിലേക്ക് വെള്ളമെത്തിച്ചാണ് നാലു വാര്‍ഡുകളിലേക്ക് ജല വിതരണം നടത്തുന്നത്. ഓരോ പ്രദേശത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് വെള്ളം കിട്ടുന്നത്. അതും കുറച്ച് സമയത്തേക്ക് മാത്രം.
മുള്ളൂര്‍ക്കടവ് പദ്ധതി വിപുലീകരിക്കാന്‍ പഞ്ചായത്ത് തയാറാക്കിയ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നും ഒരണ്ടു മോട്ടോറുകള്‍ സ്ഥാപിച്ച് പമ്പിങ് നടത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം