HOME
DETAILS
MAL
കെ.എ.എം.എ സംസ്ഥാന സമ്മേളനം സമാപിച്ചു
backup
February 08 2018 | 19:02 PM
തിരുവനന്തപുരം: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് സംസ്ഥാന സമ്മേളനം സമാപിച്ചു. ഭാഷാധ്യാപക തസ്തിക നിര്‍ണയത്തിനുള്ള വിദ്യാര്‍ഥികളുടെ എണ്ണം പുനഃക്രമീകരിക്കല്‍, ഭാഷാ പഠനത്തിന് ആവശ്യമായ വിദ്യാര്‍ഥികളുള്ള മുഴുവന്‍ സ്കൂളുകളിലും തസ്തിക അനുവദിക്കല്‍, പാര്‍ട്ട് ടൈം സര്‍വിസ് എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കല്‍ തുടങ്ങി കേരളത്തിലെ ഭാഷാധ്യാപകര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ സംസ്ഥാന ഭാരവാഹികളായി എ. എ ജാഫര്‍ തൃശൂര്‍ (പ്രസി.), എം.തമീമുദ്ദീന്‍ തിരുവനന്തപുരം (ജന.സെക്രട്ടറി), പി.പി ഫിറോസ് കോഴിക്കോട് (ട്രഷറര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."