HOME
DETAILS
MAL
ഹോട്ടല്‍ ബോര്‍ഡുമായി കുട്ടികളെ നിര്‍ത്തുന്നത് നിയമലംഘനം: മനുഷ്യാവകാശ കമ്മിഷന്
backup
February 08 2018 | 19:02 PM
കൊച്ചി: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഹോട്ടല്‍ എന്നെഴുതിയ ബോര്‍ഡുമായി റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മുന്പില് കുട്ടികളെ നിയോഗിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ ലംഘനമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. മഴയും വെയിലും വകവയ്ക്കാതെയാണ് ഉപഭോക്താക്കളെ വിളിച്ചു കയറ്റാനായി ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും മുന്പില് കുട്ടികളെ നിയോഗിക്കുന്നത്.
കുട്ടികളെ ഇത്തരത്തില്‍ ജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിയോടും തൊഴില്‍ സെക്രട്ടറിയോടും സാമൂഹികനീതി ഡയറക്ടറോടും മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് ചെയര്മാന് പി മോഹനദാസ് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."