മെഡിക്കല്‍ കോളജില്‍ നിയമനം: ഉപസമിതി യോഗത്തില്‍ മുസ്‌ലിംലീഗിന്റെ ഉപരോധം
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ പുതിയ തസ്തിക സൃഷ്ടിക്കാതെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും നിലവിലുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുന്നത് സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന ഉപസമിതി യോഗം മുസ്‌ലിംലീഗ് മഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. വല്ലാഞ്ചിറ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു ഉപരോധം .
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സബ്കമ്മറ്റി ഇന്റര്‍വ്യൂ തിയതി നിശ്ചയിക്കാനായിരുന്നു യോഗം ചേര്‍ന്നത്. ലീഗ് പ്രതിഷേധത്തെ തുടര്‍ന്നു യോഗം പരിച്ചുവിട്ടു. നിലവിലെ നീക്കങ്ങള്‍ക്കെതിരേ മണ്ഡലം മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ് കമ്മറ്റികള്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ്. നിലവില്‍ 233 ദിവസവേതന ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും ഇവരെ പരിച്ചുവിട്ട് പകരം ആളെ നിയമിക്കുന്നത് ഉചിതമല്ലെന്നും എച്ച്.ഡി.എസ് യോഗത്തില്‍ യു.ഡി.എഫ് പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ സി.പി.എമ്മും ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരും പുതിയ ഇന്റര്‍വ്യൂ നടത്തണമെന്ന നിലപാടു സ്വീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ മാറുന്നതിനുസരിച്ച് ജീവനക്കാരെ പിരിച്ചുവിടുന്ന കീഴവഴക്കമില്ലെന്നും മുന്‍പ് ഇത്തരത്തില്‍ പിരിച്ചുവിട്ടിട്ടില്ലെന്നും മുസ്‌ലിംലീഗ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇതു മുഖവിലയ്‌ക്കെടുക്കാതെ പുതിയ നിയമനം നടത്തുന്നതിനു സബ് കമ്മറ്റി രൂപീകരിക്കുകയായിരുന്നു. ഉപരോധ സമരത്തിന് കൗണ്‍സിലര്‍മാരായ അജ്മല്‍ സുഹീദ്, യാഷിക് തുറക്കല്‍, കൊടക്കാടന്‍ അസൈന്‍, കെ.കെ.ബി മുഹമ്മദാലി, മരുന്നന്‍ മുഹമ്മദ്, വല്ലാഞ്ചിറ യൂസുഫ്, എന്‍.കെ ബാവ, വല്ലാഞ്ചിറ സക്കീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."