ന്യൂനപക്ഷ സ്കൂളുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരേ അസ്മി പ്രക്ഷോഭത്തിലേക്ക്
ചേളാരി: അംഗീകാരമില്ലെന്ന പേര് പറഞ്ഞ് ന്യൂനപക്ഷ സ്കൂളുകള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ അസ്മി ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളെ പങ്കെടുപ്പിച്ച് 24 ന് രാവിലെ 9 മണിക്ക് സമര പ്രഖ്യാപന കണ്വന്ഷന് നടക്കും. തുടര്‍ ദിവസങ്ങളില്‍ സെക്രട്ടേറിയറ്റ് ധര്ണയുള്പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ നടക്കും.
ചേളാരി സമസ്താലയത്തില്‍ നടന്ന അസ്മി പ്രവര്‍ത്തക സമിതി കണ്‍വന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാജി പി.കെ മുഹമ്മദ്, കെ.കെ.എസ് തങ്ങള്‍, പി.വി മുഹമ്മദ് മൗലവി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, നവാസ് ഓമശ്ശേരി,സലീം എടക്കര, ഒ.കെ.എം കുട്ടി ഉമരി, അഡ്വ.പി.പി ആരിഫ്, ഡോ.കെ.വി അലി അക്ബര്‍ ഹുദവി, അഡ്വ.നാസര്‍ കാളമ്പാറ, എന്‍.പി ആലി ഹാജി, ഇസ്മാഈല്‍ മുസ്ലിയാര് കൊടക്, പി.സൈതലവി മാസ്റ്റര്‍, പി.വി കുഞ്ഞിമരക്കാര്‍, മുഹമ്മദ് ഫൈസി അടിമാലി, മജീദ് പറവണ്ണ, കെ.എം കുട്ടി എടക്കുളം സംസാരിച്ചു. റഹീം ചുഴലി സ്വാഗതവും റഷീദ് കമ്പളക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."