മദ്യനയം; സര്‍ക്കാര്‍ നിലപാട് ജനവഞ്ചന: എസ്.വൈ.എസ്
മലപ്പുറം: പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രിംകോടതി നിര്‍ദേശം പുറത്തുവന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും വിധിയുടെ അന്തസത്ത ചോര്‍ത്താന്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ കടുത്ത ജനവഞ്ചനയാണെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി. വൈന്‍, ബിയര്‍ എന്നിവ മദ്യത്തിന്റെ നിര്‍വചനത്തില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ ജനരോഷം ഭയന്നു പിന്മാറിയെങ്കിലും ഇതുസംബന്ധമായി തുടരുന്ന നിലപാടുകള്‍ ദുരൂഹമാണെന്നും എസ്.വൈ.എസ് ആരോപിച്ചു. സയ്യിദ് കെ.കെ.എസ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, പി.വി മുഹമ്മദ് മൗലവി, സി. അബ്ദുല്ല മൗലവി, ഷാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, ഹസന് സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അബ്ദുറഹീം ചുഴലി, സി.കെ ഹിദായത്തുല്ലാഹ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."