കടലുണ്ടിപ്പുഴയില്‍ മണല്‍തിട്ടകള്‍ ഉയര്‍ന്നു; ജനങ്ങള്‍ വരള്‍ച്ചാഭീതിയില്‍
തിരൂരങ്ങാടി: മണല്‍തിട്ടകള്‍ ഉയര്‍ന്നു. കടലുണ്ടിപ്പുഴ വരള്‍ച്ചയുടെപിടിയിലേക്ക്. കുടിവെള്ളവിതരണം അവതാളത്തിലാകുമെന്ന ഭീതിയില്‍ നാട്ടുകാര്‍. കടലുണ്ടിപ്പുഴ പനമ്പുഴയില്‍ പതിവുതെറ്റിച്ച് ജലവിതാനം താഴ്ന്നത് എ.ആര്‍. നഗര്‍ പനമ്പുഴ പമ്പ് ഹൗസിലെ ജലവിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തിരിക്കുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം പമ്പുചെയ്യാനുളള വെള്ളമേ പുഴയിലുള്ളൂ.
ദിനംപ്രതി കനത്ത ചൂടില്‍ പുഴയിലെ വെള്ളം വറ്റിതുടങ്ങിയതോടെ എട്ടുമണിക്കൂര്‍ നടത്തിയിരുന്ന പമ്പിങ് താല്‍ക്കാലികമായി അരമണിക്കൂര്‍ ഇടവിട്ട് നാലുമണിക്കൂര്‍ മാത്രമേ നടത്തുന്നുള്ളൂവെന്ന് ജീവനക്കാര്‍ പറയുന്നു. മഴക്കാലത്ത് പോലും ജലക്ഷാമം നേരിടുന്ന എ.ആര്‍ നഗര്‍ പഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് 40 , 50 എച്ച്.പി മോട്ടോറുകളുപയോഗിച്ച് പനമ്പുഴ പമ്പ്‌ഹൌസില്‍നിന്നുംശുദ്ധജലം വിതരണം ചെയ്യുന്നത്. ഇതില്‍ ഒരു മോട്ടോര്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പകല്‍സമയങ്ങളില്‍ പനമ്പുഴ, വി.കെ.പടി, കൊടുവായൂര്‍ ഭാഗങ്ങളിലേക്കുംരാത്രിയില്‍ കുന്നുംപുറം, വലിയപീടിക, കക്കാടംപുറം, പൊരിയേങ്ങല്‍ കോളനി എന്നിവിടങ്ങളിലേക്കും ജലവിതരണം നടത്തുന്നുണ്ട്.
കൂടാതെ, രാത്രി കുറ്റൂര്‍ ഭാഗത്തേക്ക് ലൈന്‍ വഴി നേരിട്ടുമെത്തിക്കുന്നുമുണ്ട്. പുഴയില്‍ മണല്‍ചാക്ക് വിരിച്ച് വെള്ളം തടഞ്ഞുനിര്‍ത്തി മോട്ടോര്‍ വഴി പമ്പ്‌ഹൌസിന്റെ കിണറിലേക്ക് വെളളമെത്തിക്കുന്നതിനുളള നടപടികളെ കുറിച്ചും ആലോചിച്ചിട്ടുണ്ട്. ഇതിന്റെ പ്രാഥമിക നടപടികള്‍ നടന്നു വരുന്നുണ്ടെന്ന് ജീവനക്കാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."