HOME
DETAILS
MAL
അനു ജോസഫിനും അര്പിതിനും ജന്മ നാടിന്റെ സ്നേഹാദരം
backup
February 16 2017 | 03:02 AM
മങ്കട: ദേശീയ നെറ്റ് ബോള്‍ (സബ് ജൂനിയര്‍ പെണ്) ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ കേരള സംസ്ഥാന ടീം അംഗം അനു ജോസഫിനും ഇതേ ഇനത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരള ടീമംഗമായ കെ.ജെ അര്‍പ്പിതിനും ജന്മനാടായ ചീരട്ടാമലയില്‍ ഉജ്വല സ്വീകരണം നല്കി. മഞ്ഞളാം കുഴി അലി എം.എല്‍.എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എല്‍.എ ഇരുവരെയും ഹാരമണിയിച്ചു. ക്യാഷ് അവാര്‍ഡും മെമന്റോയും സമ്മാനിച്ചു. പഞ്ചായത്തംഗം ജോയി കൊച്ചീത്ര അധ്യക്ഷനായി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ അമീര്‍ പാതാരി, പഞ്ചായത്തംഗം എല്‍സമ്മ ചെറിയാന്, മനോജ് വീട്ടുവേലിക്കുന്നേല്‍, കായികാധ്യാപകന് കെ.എസ് സിബി, അസീസ് ഹാജി, ഹനീഫ പുലാശേരി, ബിനോജ് പുതുപറമ്പില്‍, പി മുഹമ്മദ്, റെജി കണ്ണം പള്ളി, നിഷാദ് ബാബു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."