HOME
DETAILS
MAL
ബി.ജെ.പിയും സി.പി.എമ്മും ആയുധം താഴെവയ്ക്കണം: വി.എം സുധീരന്
backup
February 16 2017 | 03:02 AM
തേഞ്ഞിപ്പലം: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങുവാഴുകയാണെന്നും രാഷ്ട്രീയപരമായ നേട്ടങ്ങളുണ്ടാക്കാനാണ് ഇതിലൂടെ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്നും കണ്ണൂരില്‍ സമാധാനം പുലരണമെങ്കില്‍ ബി.ജെ.പിയും സി.പി.എമ്മും ആയുധം താഴെവയ്ക്കാന്‍ തയാറാകണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. യു.ഡി.എഫ് മേഖലാ ജാഥയ്ക്കു വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ചേളാരിയില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ഛാദിന്‍ വാഗ്ദാനം ചെയ്ത നരേന്ദ്രമോദി സര്‍ക്കാര്‍ ചീത്ത ദിനങ്ങളാണ് സമ്മാനിക്കുന്നതെന്നും ഇ. അഹമ്മദിനോട് കാണിച്ചത് ഏറ്റവും വലിയ ക്രൂരതയാണെന്നും സുധീരന് പറഞ്ഞു. എ.കെ അബ്ദുറഹ്മാന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."