ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പന: രണ്ടു പേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: ബൈക്കുകള്‍ മോഷ്ടിച്ചു വില്‍പന നടത്തുന്ന സഘത്തിലെ രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. അരക്കുപറമ്പ് പള്ളിക്കുന്ന് സ്വദേശി എരിഞ്ഞിപ്പള്ളി മുഹമ്മദാലി (20), കോണിക്കല്‍ മുഹമ്മദ് റിയാസ് (20) എന്നിവരെയാണ് പ്രത്യേക വാഹന പരിശോധനയില്‍ പൊലിസ് പിടികൂടിയത്.
കളവുചെയ്ത ബൈക്കുകള്‍ തിരിച്ചറിയാതിരിക്കാന്‍ ആള്‍ട്രേഷന്‍ നടത്തിയും കൊയമ്പത്തൂര്‍, പൊള്ളാച്ചി, എന്നിവിടങ്ങളില്‍ കൊണ്ടുപോയി എന്‍ജിന്‍ നമ്പറും ചെയിസ് നമ്പറും മായ്ച്ചുകളഞ്ഞും വില്‍പന നടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ കൈവശം മതിയായ രേഖകളില്ലാതെ ചെറിയ വിലയ്ക്കു വാങ്ങിയ ആഢംബര ബൈക്കുകള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരം ബൈക്കുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും കളവുപോയവയാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്നു സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇടനിലക്കാരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ അറിയിച്ചു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ സി.ഐ സാജു കെ. അബ്രഹാം, എം.സി പ്രമോദ്, സി.പി മുരളീധരന്‍, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, ദിനേഷ്, ഷബീല്‍, സലീന, ജയമണി, അനീഷ് ചാക്കോ എന്നിവരാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."