തലശ്ശേരി - മൈസൂരു റെയില്‍പാത സര്‍വേയ്ക്ക് 45 ലക്ഷം
കണ്ണൂര്‍: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം തലശ്ശേരി-മൈസൂരു റെയില്‍പാതയ്ക്ക് റെയില്‍വേയുടെ പച്ചക്കൊടി. പാതയുടെ ആദ്യഘട്ട സര്‍വേ നടത്തുന്നതിനായി 2017-18 വര്‍ഷത്തെ ബജറ്റില്‍ 45 ലക്ഷം രൂപ അനുവദിച്ചു.
ഉത്തര മലബാറിനെ കര്‍ണാടകയിലെ മൈസൂരുവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് നിര്‍ദ്ദിഷ്ട തലശ്ശേരി-മൈസൂരു പാത. നിര്‍മാണം പുരോഗമിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുകൂടിയാണ് പാത കടന്നു പോവുക.
ഇതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ വേഗത്തില്‍ എത്തിച്ചേരാം. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലൂടെ കടന്നു പോകുന്ന പാത ചരക്ക് ഗതാഗതത്തിനും ടൂറിസം മേഖലയ്ക്കും ഏറെ സഹായകരമാകും. ഉത്തരമലബാറിന്റെ വികസനത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന തലശ്ശേരി-മൈസൂര്‍ റെയില്‍പാത വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി പി.കെ ശ്രീമതി എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."