HOME
DETAILS

മഴക്കാല ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള നിര്‍ദേശങ്ങളുമായി ജനപ്രതിനിധികള്‍

  
backup
May 31 2016 | 03:05 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%b0

കോഴിക്കോട്: മഴക്കാല ദുരന്തങ്ങള്‍ നേരിടാന്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍, പുതിയ സര്‍ക്കാരില്‍ ജില്ലയുടെ ചുമതലയുള്ള ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രനു മുന്നില്‍ വിവിധ ജനപ്രതിനിധികള്‍ അവതരിപ്പിച്ചു. കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലായിരുന്നു ഇത്. ചര്‍ച്ച തുടങ്ങിവച്ച മന്ത്രി എ.കെ ശശീന്ദ്രന്‍ ജൂണ്‍ അഞ്ചിനു ജില്ലയിലെ ആയിരത്തിലധികമുള്ള ഗ്രാമപഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ വാര്‍ഡുകളില്‍ നടത്തുന്ന ശുചീകരണയജ്ഞത്തിനും മറ്റു മഴക്കാലപൂര്‍വ മുന്നൊരുക്കങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജനപ്രതിനിധികളോട് ആവശ്യപ്പെടുകയായിരുന്നു.
ചര്‍ച്ചയില്‍ ആദ്യം സംസാരിച്ച മുന്‍മന്ത്രി കൂടിയായ ഡോ. എം.കെ മുനീര്‍ വാര്‍ഡുതലങ്ങളില്‍ ജനപ്രതിനിധികളെടുക്കുന്ന താല്‍പര്യമാണു ശുചീകരണയജ്ഞം വിജയിപ്പിക്കുന്നതെന്നു മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങള്‍വച്ചു വിവരിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം പരമപ്രധാനമാണ്. ചില വാര്‍ഡുകള്‍ നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍(എന്‍.ആര്‍.എച്ച്.എം) ഫണ്ട് പോലും പ്രയോജനപ്പെടുത്താത്ത അനുഭവങ്ങളുണ്ട്. ശുചിത്വമിഷന്‍ ഫണ്ട് താല്‍കാലികമായി ചെലവഴിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് പെര്‍മിസീവ് സാങ്ഷന്‍ നല്‍കുകയാണു പതിവെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സിവില്‍സ്റ്റേഷന്‍ കോംപൗണ്ടില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കൊതുകുല്‍പാദന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും ഇതു ശാസ്ത്രീയമായി പാര്‍ക്ക് ചെയ്യാന്‍ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ശുചീകരണയജ്ഞത്തില്‍ വ്യാപാരി സംഘടനകളുടെ സഹകരണം തേടണമെന്നും അദ്ദേഹം പറഞ്ഞു. ഓവുചാലുകള്‍ വൃത്തിയാക്കുന്നതു പോലെത്തന്നെ യാതൊരു സങ്കോചവുമില്ലാതെ റോഡിലും ഓടയിലും മാലിന്യം തള്ളിവിടുന്നതിലും സൂക്ഷ്മത കാണിക്കണമെന്ന് വി.കെ.സി മമ്മത്‌കോയ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് അടഞ്ഞുകിടക്കുന്ന     ഓവുകള്‍ തുറക്കണം. അരീക്കാട്ടും പരിസരത്തും ചിലയിടത്ത് റോഡിലെ കോണ്‍ക്രീറ്റ് മൂടി തുറക്കാന്‍പോലും പറ്റാത്ത സ്ഥിതിയിലാണെന്നും വി.കെ.സി പറഞ്ഞു.
മഴക്കാലമെത്തിയെങ്കിലും ചില പ്രദേശങ്ങളില്‍ ഇപ്പോഴും കുടിവെള്ളക്ഷാമം പരിഹരിച്ചിട്ടില്ലെന്ന് പുരുഷന്‍ കടലുണ്ടി പറഞ്ഞു. പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ മികവുറ്റതാക്കണം. ജില്ലാ ആശുപത്രിയില്‍ കാഷ്വാലിറ്റി ഏര്‍പ്പെടുത്തണം. വൈദ്യുതിബോര്‍ഡ്-പൊലിസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ പിടിച്ചെടുത്ത മണല്‍കടത്തു വാഹനങ്ങള്‍ നിര്‍ത്തിയിട്ടതു പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവ. ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ക്ഷാമം മഴക്കാലങ്ങളില്‍ കൂടുതല്‍ രൂക്ഷമായി അനുഭവപ്പെടാറുണ്ടെന്ന് കെ. ദാസന്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ മരുന്നു കൊടുക്കാനുള്ള സൗകര്യമുണ്ടാക്കണം. ഡോക്ടര്‍മാരെ ഈ സമയത്ത് അവധിയെടുക്കാന്‍ അനുവദിക്കരുതെന്നും അവരുടെ ട്രാന്‍സ്ഫര്‍ ഉത്തരവുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാദാപുരത്തും തിരുവമ്പാടിയിലും മറ്റുമുള്ള ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ധ്രുതകര്‍മസേനാ സാന്നിധ്യമുണ്ടാവണമെന്ന് ഇ.കെ വിജയന്‍ ആവശ്യപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളികള്‍ വിദ്യാലയ പരിസരങ്ങളിലും മറ്റും അത്യാവശ്യ ശുചീകരണ സൗകര്യം പോലുമില്ലാതെ കൂട്ടമായി താമസിക്കുന്നതു മഞ്ഞപ്പിത്തവും മലേറിയയും പരത്താനിടയാക്കും. ഒരു മുറിയില്‍ 10ഉം 20ഉം പേരാണ് ഇങ്ങനെ താമസിക്കുന്നത്.  ജൂണ്‍ അഞ്ചിലെ ശുചീകരണയജ്ഞത്തില്‍ നിന്നു പിഞ്ചുകുട്ടികളെ ഒഴിവാക്കണം. മഴക്കാലത്ത് ആശുപത്രികളില്‍ റിട്ട. ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും വിജയന്‍ ആവശ്യപ്പെട്ടു.
ആവിയില്‍തോട് കോഴിക്കോട് നഗരത്തിന് അപമാനമായി നിലനില്‍ക്കുകയാണെന്നും ഇതിനു പരിഹാരം കാണാന്‍ വലിയ തുകയുടെ പദ്ധതി ആവശ്യമാണെന്നും എ. പ്രദീപ്കുമാര്‍ പറഞ്ഞു. സാധാരണ ടെന്‍ഡര്‍ നടപടി കാലതാമസം വരുത്തും. ഇവിടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിവേണം. വില്ലേജ് ഓഫിസ് മുതല്‍ കലക്ടറേറ്റ് വരെ ശുചിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നത് ശുചീകരണ പ്രവര്‍ത്തനത്തിന്റെ വിജയത്തിന് ആക്കംകൂട്ടുമെന്ന് കാരാട്ട് റസാഖ് അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  14 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായ കടിയേറ്റു

Kerala
  •  14 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  14 days ago
No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  14 days ago
No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  14 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  14 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  14 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  14 days ago