മലിംഗ മുംബൈ ഇന്ത്യന്‍സ് ബൗളിങ് ഉപദേശകന്
മുംബൈ: ഐ.പി.എല്‍ താര ലേലത്തില്‍ ആരും വാങ്ങാനില്ലാതെ നിരാശനായ ശ്രീലങ്കന്‍ വെറ്ററന്‍ പേസര്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തുന്നു. കളിക്കാരനായാല്ല ടീമിന്റെ ബൗളിങ് ഉപദേശകനായി പുതിയ റോളിലാണ് മലിംഗ എത്തുന്നത്. മുന്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് മെന്ററായി ശ്രീലങ്കന്‍ പേസറെ പതിനൊന്നാം അധ്യായത്തില്‍ കാണാം. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെ ഐ.പി.എല്‍ ചാംപ്യന്മാരാക്കുന്നതില് മലിംഗയുടെ മാരക ബൗളിങ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പത്ത് സീസണിലും മുംബൈയുടെ വിശ്വസ്ത താരമായിരുന്ന ലങ്കന്‍ പേസറെ ഇത്തവണ ടീം നിലനിര്‍ത്തിയില്ല. താര ലേലത്തിന്റെ പട്ടികയിലെത്തപ്പെട്ട വെറ്ററന്‍ യോര്‍ക്കര്‍ വിദഗ്ധനെ ഒരു ടീമും വിളിച്ചെടുത്തില്ല. ഇതോടെ ദേശീയ ടീമില്‍ നിന്ന് നേരത്തെ പുറത്തായ മലിംഗ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അതിനിടെയാണ് നിര്‍ണായകമായൊരു പദവിയിലേക്ക് താരം ഉയര്‍ത്തപ്പെടുന്നത്. മുംബൈ ഇന്ത്യന്‍സ് ഇതുവരെ കളിച്ച 157 മത്സരങ്ങളില്‍ 110ലും മലിംഗയുടെ സാന്നിധ്യമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."