അതിരപ്പിള്ളി പദ്ധതിക്കെതിരേ ബിനോയ് വിശ്വം
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി മുന്‍ വനം മന്ത്രി ബിനോയ് വിശ്വം. കേരളത്തിന്റെ ഊര്‍ജപ്രതിസന്ധിക്കുള്ള ഒറ്റമൂലി അതിരപ്പിള്ളി പദ്ധതിയാണെന്ന മട്ടില്‍ സര്‍ക്കാര്‍ നീങ്ങുന്നത് ദൗര്‍ഭാഗ്യകരമാണെന്നു ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
1979ല്‍ ആലോചിക്കാന്‍ തുടങ്ങിയ ഈ പദ്ധതി ഇതുവരെ നടക്കാതെ പോയതിന്റെ കാരണം മുന്‍വിധിയില്ലാതെ ആഴത്തില്‍ പഠിക്കാന്‍ ഇടതുപക്ഷത്തിനു കഴിയണം. അന്ന് 1500കോടി മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം 252കോടി മെഗാവാട്ട് വൈദ്യുതിയാണ് വിഭാവനം ചെയ്തതെങ്കില്‍ 2016ല്‍ ആ കണക്കുകളുടെയെല്ലാം താളം തെറ്റും. ചെലവ് കൂടുമെന്നും ഉത്പാദനം കുറയുമെന്നും വ്യക്തമാക്കുന്ന ബിനോയ് വിശ്വം ഇതെല്ലാം പഠിക്കാന്‍ ശ്രമിക്കുമ്പോഴേ ഇടതുപക്ഷ സര്‍ക്കാര്‍ വലതുപക്ഷത്തില്‍ നിന്നു വ്യത്യസ്തമാകൂവെന്നും ചൂണ്ടിക്കാട്ടുന്നു. എല്‍.ഡി.എഫ് മാനിഫെസ്റ്റോയില്‍ അതിരപ്പിള്ളി എന്ന വാക്കു പോലും ഇല്ലെന്നത് യാദൃശ്ചികമാണെന്നു കരുതുന്നില്ലെന്നും പരസ്പര വിശ്വാസത്തോടെ ഈ വിഷയം മുന്നണി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."