HOME
DETAILS
MAL
വനിതാ വിഭാഗത്തിലും ഇന്ത്യ ക്വാര്‍ട്ടറില്‍
backup
February 08 2018 | 20:02 PM
അലോര്‍ സെറ്റര്‍: ഏഷ്യന്‍ ടീം ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ വനിതാ വിഭാഗത്തിലും ഇന്ത്യ ക്വാര്‍ട്ടറിലേക്ക് മുന്നേറി. നേരത്തെ ഇന്ത്യയുടെ പുരുഷ ടീം ഗ്രൂപ്പ് ഡിയില്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയിരുന്നു.
ജപ്പാനെതിരായ വനിതാ ടീം മത്സരങ്ങളില്‍ ഇന്ത്യയുടെ പി.വി സിന്ധു മാത്രമാണ് വിജയിച്ചത്. ജപ്പാനെതിരേ ഇന്ത്യ 1-4ന്റെ തോല്‍വി വഴങ്ങി. എന്നാല്‍ ആദ്യ ദിനത്തില്‍ ചൈനക്കെതിരേ പുറത്തെടുത്ത നിര്‍ണായക പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ലോക രണ്ടാം നമ്പര്‍ താരം അകനെ യമഗുചിയെ വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ കീഴടക്കിയാണ് സിന്ധു ജപ്പാനെതിരേ ഇന്ത്യക്ക് ആശ്വാസം നല്‍കിയത്. സ്‌കോര്‍: 21-19, 21-15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."